Posted On
date_range Updated On
date_range പുതുവൈപ്പ്: പൊലീസ് അതിക്രമത്തിനെതിരെ മനുഷ്യാവകാശ കമീഷൻ സിറ്റിങ്
കൊച്ചി: പുതുവൈപ്പിനിൽ എൽ.പി. ജി പ്ലാൻറിനെതിരെയുള്ള സമരത്തിനിടെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെയുള്ള പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സിറ്റിംഗ് നടത്തി. കൊച്ചി മുൻ ഡി.സി.പി യതീഷ് ചന്ദ്രക്കെതിരായ പരാതിയിലാണ് സിറ്റിംഗ് നടന്നത്. യതീഷ് ചന്ദ്ര മർദ്ദിച്ചുവെന്ന പരാതിയിൽ സ്വാദിഷ് സത്യെൻറ വാദമാണ് ഇന്ന് കേട്ടത്.
പോലീസ് മുന്നറിയിപ്പില്ലാതെ മർദ്ദിക്കുകയായിരുന്നുവെന്നും സ്റ്റേഷനിൽ പോലീസ് മോശമായി പെരുമാറിയെന്നും സ്വാദിഷ് സത്യൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായുള്ള സുരക്ഷ ക്രമീകരണങ്ങൾ തടസ്സപ്പെടുത്താനാണ് സമരക്കാർ ഐ ജി ഓഫീസിന് മുന്നിൽ എത്തിയത്. പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടും റോഡിൽ തന്നെ നിന്നവർക്ക് നേരെയാണ് ബലം പ്രയോഗിച്ചതെന്നും യതീഷ് ചന്ദ്ര കമ്മീഷനെ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.