സുരേഷ്​ രാജ് പുരോഹിതിനെതിരായ തുടർ നടപടി ഹൈകോടതി റദ്ദാക്കി

കൊച്ചി: പ്രായപൂർത്തിയാകാത്ത മകൻ വാഹനമോടിച്ച സംഭവത്തിൽ തൃശൂർ പൊലീസ് അക്കാദമി മുൻ ഡയറക്ടർ ഐ.ജി സുരേഷ് രാജ് പുരോഹിതിനെതിരെ തൃശൂർ വിജിലൻസ് കോടതിയിലും ജുവനൈൽ ജസ്റ്റിസ് ബോർഡിലുമുള്ള പരാതികളിലെ തുടർ നടപടി ഹൈകോടതി റദ്ദാക്കി. വിജിലൻസ് കോടതിയിലും ജുവനൈൽ ജസ്റ്റിസ് ബോർഡിലും സ്വകാര്യ വ്യക്തികൾ നൽകിയ പരാതി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് ഉത്തരവ്. പരാതികൾക്കെതിരെ ഐ.ജി സുരേഷ് രാജ് പുരോഹിത് നൽകിയ ഹരജിയിൽ ഹൈകോടതി നേരേത്ത സ്റ്റേ അനുവദിച്ചിരുന്നു.

പ്രായപൂർത്തിയാകാത്ത മകനെ പൊലീസ് അക്കാദമി വളപ്പിൽ ഔദ്യോഗിക വാഹനം ഒാടിക്കാൻ അനുവദിച്ചത് അഴിമതിനിരോധന നിയമം, മോട്ടോർ വാഹന നിയമം എന്നിവയനുസരിച്ച് കുറ്റകരമാണെന്നാണ് വിജിലൻസ് കോടതിയിലെ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. മതിയായ തെളിവുകളും വസ്തുതകളുമുള്ള പരാതികളിെല വിജിലൻസ് കോടതികൾക്ക് ഇടപെടാനാകൂ. നിയമവിരുദ്ധമായി നേട്ടമുണ്ടാക്കിയെന്നോ ഔദ്യോഗികപദവി ദുരുപയോഗം ചെയ്തെന്നോ ആരോപിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പരാതി അഴിമതി നിരോധന നിയമത്തി​െൻറ പരിധിയിൽ വരില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 

ലൈസൻസില്ലാതെ പൊതുസ്ഥലത്ത് വാഹനമോടിക്കുന്നത് മോട്ടോർ വാഹന നിയമത്തിലെ മൂന്നാം വകുപ്പനുസരിച്ച്  കുറ്റമാണെങ്കിലും പൊലീസ് അക്കാദമി പൊതുസ്ഥലത്തി​െൻറ പരിധിയിൽ വരില്ല. ലൈസൻസില്ലാതെ വാഹനമോടിച്ച സംഭവത്തിൽ നടപടിയെടുക്കേണ്ടത് പൊലീസാണ്, വിജിലൻസ് കോടതിയല്ല. സംഭവം ബാലനീതി നിയമത്തി​െൻറ പരിധിയിൽ വരില്ലെന്നതിനാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിനും നടപടിയെടുക്കാൻ കഴിയില്ല. എന്നാൽ, സർക്കാർ നിശ്ചയിച്ച തുക നൽകാതെ ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചെന്നു കണ്ടെത്തിയാൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സാധ്യമാണെന്നും ഹൈകോടതി വ്യക്തമാക്കി.

Tags:    
News Summary - purohith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.