Representational Image
തിരുവനന്തപുരം: പരേഡിൽ വീഴ്ച വരുത്തിയ പൊലീസ് വനിത ബറ്റാലിയനിലെ 25 പേർക്കെതിരെ ശിക്ഷാ നടപടി. ഇന്ന് രാവിലെ ഡി.ജി.പിമാരുടെ യാത്രയയപ്പ് പരേഡിൽ പങ്കെടുത്തവർക്കാണ് ശിക്ഷാ നടപടി നേരിട്ടത്. മുഴുവൻ പേരും തൃശൂർ പൊലീസ് അക്കാദമിയിലെ കോഴ്സിൽ പങ്കെടുക്കണമെന്നാണ് നിർദേശം.
ഡി.ജി.പിമാരായ ഡോ. ബി. സന്ധ്യയും എസ്. ആനന്ദകൃഷ്ണനുമാണ് ഇന്ന് സർവിസിൽ നിന്ന് വിരമിച്ചത്. ഇവർക്ക് വേണ്ടി പൊലീസ് വനിത ബറ്റാലിയൻ നടത്തിയ പരേഡിലാണ് വീഴ്ച സംഭവിച്ചത്. സന്ധ്യ ഫയർ ആൻഡ് റെസ്ക്യൂ സർവിസസ് ഡയറക്ടർ ജനറൽ പദവിയിലും ആനന്ദകൃഷ്ണൻ എക്സൈസ് കമീഷണർ പദവിയിലുമാണ് വിരമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.