പൾസർ സുനി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ അവശേഷിക്കുന്ന ഏക പ്രതിയും മുഖ്യ പ്രതിയും കൂടിയായ പൾസർ സുനി ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയിൽ എത്തി. കേസിൽ തുടരന്വേഷണം നടക്കുന്നതിനാൽ വിചാരണ നടപടികൾ വൈകുമെന്നും അതിനാൽ ജാമ്യം നൽകണമെന്നും പ​ൾസർ സുനി ഹരജിയിൽ ബോധിപ്പിച്ചു.

ജാമ്യാപേക്ഷ ഹൈകോടതി തള്ളിയതിനെ തുടർന്നാണ് പൾസർ സുനി സുപ്രീംകോടതിയെ സമീപിച്ചത്. ജയിലിൽ കഴിയുന്ന ഏക പ്രതിയാണ് താനെന്ന്​ സുനിയുടെ ജാമ്യാപേക്ഷയിൽ ഉണ്ട്​. കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്‍റണിക്ക് സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

കേസിലെ വിചാരണ എപ്പോൾ പൂർത്തിയാകുമെന്ന കാര്യം വ്യക്തമല്ലെന്ന് നിരീക്ഷിച്ചു കൊണ്ടായിരുന്നു നടപടി. കേസിലെ നാലാം പ്രതി വി.പി. വിജീഷിന് ഹൈകകോടതി കഴിഞ്ഞ ദിവസം ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ 2017 ഫെബ്രുവരി 23നാണ് പൾസർ സുനി അറസ്റ്റിലായത്. 

Tags:    
News Summary - Pulsar Suni has approached the Supreme Court seeking bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.