കോഴിക്കോട്: പോസ്റ്ററൊട്ടിച്ചും തൊണ്ട പൊട്ടുമാറുച്ചത്തിൽ വിളിച്ച് പറഞ്ഞും പ്രവർത്തകരെ നേരിൽ കണ്ട ും രാവും പകലും തുടർന്നുവന്ന പ്രചരണ പ്രവർത്തനങ്ങൾക്ക് കൊട്ടിക്കലാശത്തോടെ പരിസമാപ്തി. ആറ് മണിയോടെയാണ് പരസ്യ പ്രചാരണം അവസാനിച്ചത്.
നാടും നഗരവും യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ പ്രവർത്തകർ കൊട്ടും പാട്ടും മുദ്രാവാക്യങ്ങളുമായി കൈയടി ക്കിയിരുന്നു. ആവേശം പൊടി പാറിച്ച കലാശക്കൊട്ടിൽ അങ്ങിങ്ങായി ചില ഒറ്റപ്പെട്ട സംഘർഷങ്ങളുണ്ടായെങ്കിലും പൊതുവെ സമാധാനപൂർണമായിരുന്നു.
ഇനി ഒരു ദിവസത്തെ നിശബ്ദ പ്രചരണത്തിനൊടുവിൽ ചൊവ്വാഴ്ച ജനം അന്തിമ വിധിയെഴുതാൻ പോളിങ് ബൂത്തിലെത്തും.
രാവിലെ ഏഴുമുതൽ വൈകീട്ട് ആറ് വരെയാണ് പോളിങ്. രാവിലെ ആറിന് മോക്ക്പോൾ നടക്കും. 2,61,51,534 വോട്ടർമാരാണ് ഇക്കുറി സംസ്ഥാനത്തുള്ളത്. ഇതിൽ 1,34,66,521 പേർ സ്ത്രീ വോട്ടർമാരാണ്. 1,26,84,839 പുരുഷ വോട്ടർമാരുണ്ട്. 174 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 227 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 23പേർ വനിതകളാണ്.
കണ്ണൂരിലാണ് വനിത സ്ഥാനാർഥികൾ കൂടുതൽ -അഞ്ചുപേർ. കൂടുതൽ വോട്ടർമാർ മലപ്പുറത്താണ് -31,36,191. കുറവ് വയനാട് ജില്ലയിൽ -5,94,177. ഇത്തവണ കന്നിവോട്ടർമാർ 2,88,191. 1,35,357 ഭിന്നശേഷി വോട്ടർമാരുണ്ട്. രണ്ട് ബ്രെയിൽ സാമ്പിൾ ബാലറ്റ് പേപ്പറുകൾ എല്ലാ ബൂത്തിലുമുണ്ടാവും.
24,970 പോളിങ് സ്റ്റേഷനുകളാണുള്ളത്. കുറ്റ്യാടി, ആലത്തൂർ, കുന്ദമംഗലം എന്നിവിടങ്ങളിൽ ഓക്സിലറി പോളിങ് ബൂത്തുകളുണ്ട്. മലപ്പുറത്താണ് കൂടുതൽ പോളിങ് ബൂത്തുകൾ -2750. കുറവ് വയനാട്ടിൽ -575. 867 മോഡൽ പോളിങ് സ്റ്റേഷനുകളുണ്ട്. സമ്പൂർണമായി വനിതകൾ നിയന്ത്രിക്കുന്ന 240 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.