യൂനിവേഴ്സിറ്റി കോളജ്: പ്രതികളുടെ നിയമന നടപടികൾ പി.എസ്.സി മരവിപ്പിച്ചു

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസില്‍ പ്രതികളായവരുടെ നിയമന നടപടികൾ താൽക്കാലികമായി മ രവിപ്പിക്കാനും ഇതുസംബന്ധിച്ച ഉയർന്ന ആരോപണങ്ങൾ ആഭ്യന്തര വിജിലൻസിനെക്കൊണ്ട് അന്വേഷിപ്പിക്കാനും പി.എസ്.സി ത ീരുമാനിച്ചു. സിവില്‍ പൊലീസ് ഓഫിസര്‍ കെ.എ.പി നാലാം ബറ്റാലിയന്‍ (കാസര്‍കോട്​) റാങ്ക് ലിസ്​റ്റിലെ ഒന്നാം റാങ്കുക ാരനും കേസിലെ ഒന്നാം പ്രതിയുമായ ആർ. ശിവരഞ്ജിത്ത്, 28ാം റാങ്കുകാരനും രണ്ടാം പ്രതിയുമായ എ.എൻ. നസീം എന്നിവരുടെ നിയമന നടപടികളാണ് മാറ്റിവെക്കുന്നത്. പ്രതിപ്പട്ടികയിൽ ഇല്ലെങ്കിലും യൂനിവേഴ്സിറ്റി കോളജ്​ യൂനിറ്റ് കമ്മിറ്റി അംഗവ ും ലിസ്​റ്റിലെ രണ്ടാം റാങ്കുകാരനായ പി.പി. പ്രണവി​െൻറ നിയമനവും അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതുവരെ തടയാനും ധാരണയായിട്ടുണ്ട്.

ആരോപണവിധേയർ പി.എസ്.സിക്ക് സമർപ്പിച്ച സർട്ടിഫിക്കറ്റുകളുടെ ആധികാരികത, മുമ്പ് നടന്ന പി.എസ്.സി പരീക്ഷകളിൽ ഇവരുടെ പ്രകടനം, വയസ്സ്​, വിദ്യാഭ്യാസയോഗ്യത തുടങ്ങിയവയാകും വിജിലൻസി​െൻറ അന്വേഷണപരിധിയിൽ വരിക. റിപ്പോർട്ട് ഒരുമാസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് നിർദേശം നൽകിയതായും പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇന്നലെ പി.എസ്.സി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ 25ാം നമ്പർ അജണ്ടയായാണ് വിവാദവിഷയം പരിഗണിച്ചത്.

മൂന്നുപേരും പരീക്ഷയെഴുതിയത് യൂനിവേഴ്സിറ്റി കോളജിലാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചെയര്‍മാന്‍ പറഞ്ഞു. ശിവരഞ്ജിത്ത് (രജി. നമ്പർ 555683) ആറ്റിങ്ങല്‍ വഞ്ചിയൂരുള്ള ഗവ.യു.പി സ്കൂളിലും പ്രണവ് (രജി. നമ്പർ 552871) ആറ്റിങ്ങല്‍ മാമത്തുള്ള ഗോകുലം പബ്ലിക് സ്കൂളിലും നസീം (രജി. നമ്പർ 529103) തൈക്കാട് ഗവ. ടീച്ചര്‍ എജുക്കേഷന്‍ കോളജിലുമാണ് പരീക്ഷയെഴുതിയത്. പ്രതികളുടെ രജിസ്​റ്റര്‍ നമ്പറുകള്‍ അടുത്തടുത്ത് വരുന്ന സാഹചര്യമുണ്ടായിട്ടില്ല. പി.എസ്.സിയുടെ ഭാഗത്തുനിന്ന് ഇവര്‍ക്കുവേണ്ടി ഒരുവിധ മാറ്റങ്ങളും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് ഉദ്യോഗാര്‍ഥികളും കാസർകോട് ജില്ലയില്‍ അപേക്ഷ നല്‍കി പരീക്ഷ സ​െൻററായി തിരുവനന്തപുരം ജില്ലയാണ് തെരഞ്ഞെടുത്തത്. 36,754 പേരാണ് കെ.എ.പി നാലാം ബറ്റാലിയനിൽ (കാസര്‍കോട്​) പരീക്ഷയെഴുതിയത്. ഇവരിൽ 8117 പേർക്ക് മാത്രമാണ് കാസർകോട്​ ജില്ലയിൽ പരീക്ഷ സ​െൻറർ നൽകിയത്. ശേഷിക്കുന്ന 28,637 പേരിൽ 2,989 പേർക്ക് തിരുവനന്തപുരം ജില്ലയില്‍ പരീക്ഷകേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ഇതിൽ അസ്വഭാവികതയില്ല. എം.എസ്.പി (മലപ്പുറം) ബറ്റാലിയനിൽ 51,199 പേർ പരീക്ഷയെഴുതിയതിൽ 2,739 പേർക്ക് തിരുവനന്തപുരത്ത് പരീക്ഷകേന്ദ്രം അനുവദിച്ചിരുന്നു.

ഉദ്യോഗാര്‍ഥികള്‍ക്ക് സ​െൻറർ മാറ്റം അനുവദി​െച്ചന്ന ആരോപണം അടിസ്ഥാനരഹിതമാണ്. മൂവരും പരീക്ഷയെഴുതിയ കേന്ദ്രങ്ങളിൽ പി.എസ്.സി ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടായിരുന്നു. സർക്കാർ വകുപ്പുകളിലേക്ക് നിയമന ശിപാർശ നൽകുന്ന ചുമതല മാത്രമാണ് പി.എസ്.എസിക്കുള്ളത്. ഉദ്യോഗാർഥിക്കെതിരെ ക്രിമിനൽ കേസുണ്ടോയെന്ന് പരിശോധിച്ച് നിയമന ഉത്തരവ് നൽകേണ്ടത് പൊലീസും അതാത് വകുപ്പുകളുമാണെന്നും അദ്ദേഹം വ്യക്തമാക്കി.


Tags:    
News Summary - psc-vigilance-to-investigate-accused-in-university-college-clash-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.