കേരളത്തിൽ എത്ര നിയമസഭ മണ്ഡലമുണ്ടെന്ന് അറിയാത്ത ചോദ്യകർത്താവിനോട് വിശദീകരണം തേടി പി.എസ്.സി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ എ​ത്ര നി​യ​മ​സ​ഭ മ​ണ്ഡ​ല​മു​ണ്ടെ​ന്ന് അ​റി​യാ​ത്ത ചോ​ദ്യ​ക​ർ​ത്താ​വി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടാ​ൻ പി.​എ​സ്.​സി തീ​രു​മാ​നി​ച്ചു. മാ​ർ​ച്ച് 20 ന് ​ന​ട​ന്ന പൊ​ലീ​സ്​ കോ​ൺ​സ്റ്റ​ബി​ൾ/​വി​മ​ൻ പൊ​ലീ​സ്​ കോ​ൺ​സ്റ്റ​ബി​ൾ ത​സ്​​തി​ക​ക​ളി​ലേ​ക്ക് ന​ട​ന്ന ഒ.​എം.​ആ​ർ പ​രീ​ക്ഷ​യി​ലാ​ണ് കേ​ര​ള​ത്തി​ലെ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളു​ടെ എ​ണ്ണ​മെ​ത്ര എ​ന്ന ചോ​ദ്യം വ​ന്ന​ത്.

140 എ​ന്ന ശ​രി​യു​ത്ത​ര​ത്തി​ന് പ​ക​രം 141, 143, 145, 142 എ​ന്നീ ഓ​പ്ഷ​നു​ക​ളാ​ണ് ചോ​ദ്യ​ക​ർ​ത്താ​വ് ന​ൽ​കി​യ​ത്. ഇ​തി​നെ​തി​രെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​രാ​തി​യു​മാ​യി പി.​എ​സ്.​സി​യെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് ചോ​ദ്യം ഒ​ഴി​വാ​ക്കാ​നും ചോ​ദ്യ​ക​ർ​ത്താ​വി​നോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കാ​നും തീ​രു​മാ​നി​ച്ച​ത്. ഈ ​ചോ​ദ്യം ഒ​ഴി​വാ​ക്കി താ​ൽ​ക്കാ​ലി​ക ഉ​ത്ത​ര​സൂ​ചി​ക പി.​എ​സ്.​സി പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്രാ​ഗ​ല്​​ഭ്യ​മു​ള്ള ചോ​ദ്യ​ക​ർ​ത്താ​ക്ക​ളി​ൽ​നി​ന്ന്​ ചോ​ദ്യ​പേ​പ്പ​റു​ക​ൾ സ​മാ​ഹ​രി​ച്ചാ​ണ് പി.​എ​സ്.​സി പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​ന്ന​ത്.

ഓ​രോ വി​ഷ​യ​ത്തി​നും സ​മാ​ഹ​രി​ക്കു​ന്ന ചോ​ദ്യ​പേ​പ്പ​റു​ക​ളി​ൽ ഒ​രെ​ണ്ണം തെ​ര​ഞ്ഞെ​ടു​ത്താ​ണ് പ​രീ​ക്ഷ ന​ട​ത്തു​ക. പ​രീ​ക്ഷ​ക്ക് മു​മ്പാ​യി ചോ​ദ്യ​ക​ർ​ത്താ​ക്ക​ളി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന ചോ​ദ്യ​പേ​പ്പ​റു​ക​ൾ പി.​എ​സ്.​സി പ​രി​ശോ​ധി​ക്കാ​റി​ല്ല. അ​തി​നാ​ൽ ചോ​ദ്യ​പേ​പ്പ​റു​ക​ളി​ൽ സം​ഭ​വി​ക്കു​ന്ന പി​ശ​കു​ക​ൾ പ​രീ​ക്ഷ​ക്ക്​ മു​മ്പ്​ പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും പി.​എ​സ്.​സി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - PSC sought an explanation from the questioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.