വകുപ്പുതല പരീക്ഷാ ഫീസ് ഇരട്ടിയാക്കി; 1,500ല്‍ താഴെ അപേക്ഷകരെങ്കില്‍ ഇനി ഓണ്‍ലൈന്‍ പരീക്ഷ

തിരുവനന്തപുരം: പി.എസ്.സി നടത്തുന്ന വകുപ്പുതല പരീക്ഷകളുടെ ഫീസ് ഇരട്ടിയാക്കി. പരീക്ഷ ഫീസ്, ഒ.എം.ആര്‍ ഷീറ്റിന്‍െറ കോപ്പിയുടെ ഫീസ്, സര്‍ട്ടിഫിക്കറ്റ് ഫീസ് എന്നിവയടക്കമാണ് വര്‍ധിപ്പിച്ചത്. വകുപ്പുതല പരീക്ഷകള്‍ക്ക് അപേക്ഷകരുടെ എണ്ണം 1,500ല്‍ താഴെയാണെങ്കില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താനും പി.എസ്.സി യോഗം തീരുമാനിച്ചു. അബദ്ധത്തില്‍ ഫീസ് ഇരട്ടിച്ച് നല്‍കിയവര്‍ക്ക് മടക്കിനല്‍കും. ഇതിനായി എസ്.എം.എസ് നല്‍കുന്നതിന് ക്രമീകരണമേര്‍പ്പെടുത്താനും തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നടന്ന കമീഷന്‍ യോഗം തീരുമാനിച്ചു. ഓപറേഷന്‍ തിയറ്റര്‍ ടെക്നീഷ്യന്‍ ഗ്രേഡ് 2 തസ്തികയിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ റദ്ദാക്കി. പകരം ഒ.എം.ആര്‍ പരീക്ഷ നടത്തും.

മറ്റ് തീരുമാനങ്ങള്‍: സിഡ്കോയിലെ എല്‍.ഡി ടൈപ്പിസ്റ്റ്, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ഡ്രൈവര്‍ (എല്‍.ഡി.വി) തസ്തികകളിലെ ഒഴിവുകള്‍ ഉദ്യോഗാര്‍ഥികളുടെ സമ്മതപത്രം വാങ്ങിയശേഷം നികത്തും. ടൂറിസം ഡെവലപ്മെന്‍റ് കോര്‍പറേഷനിലെ പ്ളംബര്‍, ഇലക്ട്രീഷ്യന്‍ തസ്തികകള്‍ക്ക് വിജ്ഞാപനം പുറപ്പെടുവിക്കും. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പില്‍ വൊക്കേഷനല്‍ ടീച്ചര്‍ അഗ്രികള്‍ചര്‍, പ്രിന്‍റിങ് ടെക്നോളജി (എന്‍.സി.എ എല്‍.സി/എ.ഐ), പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാനവകുപ്പില്‍ എന്‍വയണ്‍മെന്‍റല്‍ സയന്‍റിസ്റ്റ്, എന്‍വയണ്‍മെന്‍റല്‍ എന്‍ജിനീയര്‍ തസ്തികകളിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവ നടത്തും. കേരള വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പില്‍ ബോട്ട് ലാസ്കര്‍ തസ്തികയില്‍ (എന്‍.സി.എ-വിശ്വകര്‍മ, എസ്.ഐ.യു.സി) തസ്തികയിലേക്ക് റാങ്ക് പട്ടിക തയാറാക്കും.

കോളജ് വിദ്യാഭ്യാസ വകുപ്പില്‍ ബോട്ടണി ലെക്ചറര്‍, ആരോഗ്യ വകുപ്പില്‍ റേഡിയോഗ്രാഫര്‍, സാമൂഹികനീതി വകുപ്പില്‍ പാര്‍ട്ട് ടൈം ടൈലറിങ് ഇന്‍സ്ട്രക്ടര്‍, പി.ഡബ്ള്യു.ഡി ആര്‍ക്കിടെക്ചറല്‍ വിഭാഗത്തില്‍ ഡ്രാഫ്റ്റ്സ്മാന്‍ (ആര്‍ക്കിടെക്ചറല്‍) ഗ്രേഡ് 1 എന്‍.സി.എ-ഈഴവ എന്നീ തസ്തികകളിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്തും. ഇടുക്കി ജില്ലയില്‍ വിവര-പൊതുജന സമ്പര്‍ക്കവകുപ്പില്‍ സിനിമ ഓപറേറ്റര്‍ തസ്തികയിലേക്ക് പ്രായോഗികപരീക്ഷ നടത്തും. തുറമുഖ വകുപ്പില്‍ സീമാന്‍ തസ്തിക (കാറ്റഗറി നമ്പര്‍ 81/2016, കാറ്റഗറി നമ്പര്‍ 79/16, കാറ്റഗറി നമ്പര്‍ 80/2016) തസ്തികയിലേക്ക് ചുരുക്കപ്പട്ടിക തയാറാക്കും. കോളജ് വിദ്യാഭ്യാസവകുപ്പില്‍ തമിഴ് ലെക്ചറര്‍ തസ്തികയിലേക്ക് 31-07-2015ല്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയുടെ അടിസ്ഥാനത്തില്‍ യൂനിഫൈഡ് ഷോര്‍ട്ട് ലിസ്റ്റ് തയാറാക്കും. കോളജ് വിദ്യാഭ്യാസവകുപ്പില്‍ ഹിന്ദി ലെക്ചറര്‍ തസ്തികയിലേക്ക് ചുരുക്കപ്പട്ടിക തയാറാക്കും. മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് 2 (എന്‍.സി.എ-ഹിന്ദു നാടാര്‍, എന്‍.സി.എ-എസ്.ടി) തസ്തികയിലേക്ക് ഇന്‍റര്‍വ്യൂ നടത്തും. വിവിധ വകുപ്പുകളില്‍ സി.എ ഗ്രേഡ് 2 (എന്‍.സി.എ-എസ്.സി ആലപ്പുഴ) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. പി.എസ്.സി പരീക്ഷകള്‍ക്കായി ചോദ്യബാങ്ക് തയാറാക്കുന്നത് സംബന്ധിച്ച് ജനുവരി 24ന് ശില്‍പശാല സംഘടിപ്പിക്കും.

വകുപ്പുതല പരീക്ഷാ ഫീസ് വര്‍ധന ഇങ്ങനെ:
പഴയ ഫീസ് പുതിയത്
അപേക്ഷ ഫീസ് ഓരോ പേപ്പറിനും75രൂപ 150രൂപ
ഡ്യൂപ്ളിക്കേറ്റ് സര്‍ട്ടിഫിക്കറ്റ്500 1000
ഒ.എം.ആര്‍ പരീക്ഷ പേപ്പറിന്‍െറ കോപ്പി 200400  
ഓരോ സര്‍ട്ടിഫിക്കറ്റ് 100200
ഹാള്‍ടിക്കറ്റ് നഷ്ടപ്പെട്ടാല്‍ 150300
സെര്‍ച് ഫീസ് 150300
പരീക്ഷാ പേപ്പര്‍ പുന$പരിശോധന 75 150

Tags:    
News Summary - psc exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.