പി.എസ്​.സി പരീക്ഷതട്ടിപ്പ്​: കുറ്റപത്രം വൈകിയത്​ ന്യായീകരിക്കാനാകില്ലെന്ന് കോടതി

തിരുവനന്തപുരം: പി.എസ്.സി പരീക്ഷതട്ടിപ്പ്​ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയത് ന്യായീകരിക്കാൻ കഴിയില്ലെന്ന് കോടതി. കേസിലെ ആറാം പ്രതി പ്രവീണി​​െൻറ ജാമ്യാപേക്ഷ പരിഗണിക്കവെയാണ്​ ജില്ല പ്രിൻസിപ്പൽ സെഷൻസ്​ കോടതി ഇൗ അഭിപ്രായം പ്രകടിപ്പിച്ചത്​. പ്രവീണിന്​ കോടതി ജാമ്യം അനുവദിച്ചു. ഇതോടെ ക്രമക്കേട് കേസിൽ പിടിയിലായ ആറു പ്രതികൾക്കും ജാമ്യം ലഭിച്ചു.

കേസിൽ ആദ്യം അഞ്ച്​ പ്രതികൾ എന്നനിലയിൽ അന്വേഷണം പുരോഗമിക്കവെയാണ്​ ആറാം പ്രതിയായ പ്രവീൺ കീഴടങ്ങുന്നത്​. പരീക്ഷഹാളിൽനിന്ന്​ പ്രതിയായ പ്രണവ്​ ചോദ്യക്കടലാസ്​ സന്ദേശമായി കൈമാറിയത്​ പ്രവീണിനായിരുന്നു. മറ്റ്​ അഞ്ച്​ പ്രതികൾക്കും ജാമ്യം അനുവദിച്ചെങ്കിലും പ്രവീൺ ജയിലിലായിരുന്നു. അതിനൊടുവിലാണ്​ പ്രവീണിന്​ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്​.

കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്​ കുറ്റപത്രം സമർപ്പിക്കാൻ വൈകിയതാണ്​ പ്രതികൾക്ക്​ ജാമ്യം ലഭിക്കാൻ സഹായകമായത്​. ക്രൈംബ്രാഞ്ച്​ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ പ്രവീണിന്​ ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗം ആവശ്യം പരിഗണിക്കവെയാണ്​ കുറ്റപത്രം സമർപ്പിക്കാത്തതിനെ കോടതി വിമർശിച്ചത്​. അതി​​െൻറ അടിസ്ഥാനത്തിലാണ്​ പ്രവീണിന്​ ജാമ്യം അനുവദിച്ചതും.

എസ്.എഫ്.ഐ മുൻ നേതാക്കളായ ശിവരഞ്ജിത്, നസീം, മുൻ പൊലീസ് കോൺസ്​റ്റബിൾ ഗോകുൽ, സഫീർ, പ്രണവ് എന്നിവരാണ് കേസിലെ മറ്റ്​ പ്രതികൾ. പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതികൾ പരീക്ഷ എഴുതിയ ജില്ലയിലെ വിവിധ പി.എസ്.സി കേന്ദ്രങ്ങളിലെ നിരീക്ഷകരായ രമാദേവി, മല്ലിക, അനീഷ് എബ്രഹാം എന്നിവരെക്കൂടി ക്രൈംബ്രാഞ്ച് പ്രതി ചേർത്തിരുന്നു.

Tags:    
News Summary - PSC Exam Theft Kerala PSC -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.