സുവർണാവസര പ്രസംഗം: വിവാദമാക്കിയതിനെ പരോക്ഷമായി വിമർശിച്ച് ശ്രീധരൻപിള്ള

കോഴിക്കോട്: ‘നിങ്ങൾക്കാർക്കും എ‍​െൻറ അതിഥിയായി രാജ്ഭവനിൽ എത്താം, ഗവർണർമാർക്ക് ചില നിയന്ത്രണങ്ങൾ ഉണ്ട്. അതിൽനിന്നുകൊണ്ട് നിങ്ങളെയൊക്കെ കാണാൻ ഇടക്കിടെ കോഴിക്കോ​േട്ടക്ക് എത്തു’മെന്ന് പറഞ്ഞ് ത‍​​െൻറ പ്രസംഗം അവസാനിപ്പിക്കുമ്പോൾ സദസ്സിൽനിന്നുയർന്ന കൈയടി മതി പി.എസ്.ശ്രീധരൻപിള്ളക്ക് കോഴിക്കോട് നൽകിയ സ്നേഹത്തി‍​െൻറ ഊഷ്മളതയറിയാൻ.

സാമൂഹികജീവിതത്തി‍​െൻറ വ്യതിയാന സമയത്ത് എന്നെ വളർത്തിയ സമൂഹത്തോട് ഉള്ളുതുറന്ന് സംസാരിക്കാൻ ബാധ്യസ്ഥനാണെന്ന് പറഞ്ഞാണ് ഗവർണറായി ചുമതലയേറ്റ ശേഷം നടന്ന ആദ്യ പൊതുപരിപാടിയിൽ അദ്ദേഹം പ്രസംഗം തുടങ്ങിയത്. ഒരു പൊതുപ്രവർത്തകൻ സൂക്ഷിക്കേണ്ട മൂല്യങ്ങളെ കുറിച്ച് പറയാനും മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ള മറന്നില്ല.

ഭരണഘടന പദവിയിലിരുന്ന് പലതും പറയാൻ നിയന്ത്രണമുണ്ടെന്ന് പറഞ്ഞ അദ്ദേഹം ജീവിതത്തിൽ ഒരിക്കലും ചുമതലകൾ വേണമെന്ന് ആവശ്യപ്പെട്ടില്ലെന്നും പറഞ്ഞു. കോഴിക്കോട് പൗരാവലിയും പഴശ്ശിരാജ ഫൗണ്ടേഷനും പഴശ്ശി സോഷ്യൽ വെൽഫെയർ സൊസൈറ്റിയും സംഘടിപ്പിച്ച സ്നേഹാദരത്തിലും പഴശ്ശിരാജ അനുസ്മരണത്തിലും സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്​ട്രീയത്തിൽ ശത്രുക്കളില്ലെന്ന് പറഞ്ഞ ശ്രീധരൻപിള്ള ‘സുവർണാവസര പ്രസംഗം’ വിവാദമാക്കിയതിനെ പരോക്ഷമായി വിമർശിച്ചു. ഒരു പാർട്ടിയുടെ ആന്തരികയോഗത്തിൽ അഹിംസ സമരം സുവർണാവസരമെന്ന് പറയാൻ എനിക്ക് അവകാശമില്ലേയെന്ന് ചോദിച്ച അദ്ദേഹം പ്രസംഗത്തിനെതിരെ പരാതി നൽകിയ ഒരാൾ വിളിച്ച് വ്യക്തിവിദ്വേഷമില്ലെന്ന് പറഞ്ഞതും ഓർമിച്ചു.

എം.കെ. രാഘവൻ എം.പി അധ്യക്ഷതവഹിച്ചു. എം.കെ. മുനീർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മംഗളപത്രം എം.പി അഹമ്മദ് സമ്മാനിച്ചു. ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്, ഡോ. ഫൽഗഫൂർ, പി.ജെ. ജോഷ്വ, പി.വി. ചന്ദ്രൻ, ഡോ. കെ. മൊയ്​തു, ഡോ.പി.പി. പ്രമോദ് കുമാർ, സ്വാമി വിദശിഖാനന്ദ, പഴശ്ശി രവിവർമരാജ, അരയക്കണ്ടി സന്തോഷ്, കമാൽ വരദൂർ, ഡോ. പീയുഷ് നമ്പൂതിരിപ്പാട് എന്നിവർ സംസാരിച്ചു. വി.പി. ജോയ്, ഡോ.കെ.കെ. മുഹമ്മദ്, ഡോ. റോയ് ചാലി, വി.എ. വിജ‍യൻ, പാതിരിശ്ശേരി ശങ്കരൻ നമ്പൂതിരിപ്പാട് എന്നിവർ സന്നിഹിതരായിരുന്നു.


Tags:    
News Summary - ps sreedharan pillai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.