Posted On
date_range Updated On
date_range കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്ന പി.എസ് പ്രശാന്തിന്‍റെ കൈയും കാലും തല്ലിയൊടിക്കുമെന്ന് ഭീഷണി
തിരുവനന്തപുരം : കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന പി.എസ് പ്രശാന്തിന് ഭീഷണി. ഫോണിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വ്യാഴാഴ്ചയാണ് ഫോണില്‍ നിന്ന് വിളിച്ച് അസഭ്യം പറയുകയും തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.
കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോയാല്‍ ആരും ചോദിക്കാന്‍ ഇല്ലെന്ന് വിചാരിച്ചൊ നിന്റെ കയ്യും കാലും തല്ലിയൊടിക്കും എന്നായിരുന്നു ഭീഷണി. ഫോണ്‍ നമ്പര്‍ സഹിതം പ്രശാന്ത് അരുവിക്കര പൊലീസില്‍ പരാതി നല്‍കി.
ഡി.സി.സി പ്രസിഡന്‍റ് നിയമനത്തെച്ചൊല്ലിയാണ് പ്രശാന്ത് കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നത്. പ്രശാന്തിനെ കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റായി കഴിഞ്ഞദിവസം സി.പി.എം നിയമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.