മുസ്‌ലിം ലീഗ് കൊടിമരത്തിൽ റീത്ത് വെച്ച് പ്രതിഷേധം

പാലക്കാട്: മുസ്‌ലിം പള്ളികളിൽ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെ മുസ്‌ലിം ലീഗ് കൊടിമരത്തിൽ റീത്ത് വെച്ച് പ്രതിഷേധം. പാലക്കാട് ഈസ്റ്റ് ഒറ്റപ്പാലത്താണ് ലീഗിന്‍റെ കൊടി മരത്തിൽ റീത്ത് വെച്ചതും നോട്ടീസ് വിതരണം ചെയ്തതും. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

വർഗീയ ലീഗിനെതിരെ പ്രതിഷേധം, പള്ളികളിൽ രാഷ്ട്രീയം പാടില്ല എന്നീ വാക്കുകളാണ് നോട്ടീസിലുള്ളത്. റീത്ത് വെച്ച സംഭവത്തിൽ മുസ് ലിം ലീഗ് പൊലീസിൽ പരാതി നൽകി. സി.പി.എമ്മാണ് കൊടിമരത്തിൽ റീത്ത് വെച്ചതെന്ന് ലീഗ് നേതാക്കൾ ആരോപിച്ചു.

വ​ഖ​ഫ് നി​യ​മ​നം പി.​എ​സ്.​സി​ക്ക് വി​ട്ട​ത​ട​ക്കം സർക്കാറിന്‍റെ മു​സ്​​ലിം വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ വെ​ള്ളി​യാ​ഴ്ച എ​ല്ലാ പ​ള്ളി​ക​ളി​ലും ബോ​ധ​വ​ത്​​ക​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ കോഴിക്കോട് ചേർന്ന മു​സ്​​ലിം സം​ഘ​ട​ന​ക​ളുടെ യോഗം കഴിഞ്ഞ ദിവസം തീ​രു​മാ​നിച്ചിരുന്നു. കോ​ഴി​ക്കോ​ട് എം.​എ​സ്.​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന മു​സ്​​ലിം നേ​തൃ​സ​മി​തി കോ​ർ​ക​മ്മി​റ്റി യോ​ഗ​മാ​ണ് ഈ തീ​രു​മാ​ന​മെടുത്തത്.

വ​ഖ​ഫ് നി​യ​മ​നം പി.​എ​സ്.​സി​ക്ക് വി​ട്ട​തി​നെ​തി​രെ ഹൈ​കോ​ട​തി, സു​പ്രീം​കോ​ട​തി​ അ​ട​ക്ക​മു​ള്ള​വ​യെ സ​മീ​പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചിരുന്നു. വ​ഖ​ഫി​​ന്‍റേത്​ കേ​ന്ദ്ര നി​യ​മ​മാ​യ​തി​നാ​ൽ സം​സ്​​ഥാ​ന​ത്തി​ന്​ ഇ​ട​പെ​ടാ​ന​ധി​കാ​ര​മി​ല്ലെ​ന്ന്​ കാ​ണി​ച്ചാ​ണ്​ നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക. അ​ഡ്വ. വി.​കെ. ബീ​രാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​യ​മ വി​ദ​ഗ്ധ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചാ​ണ്​ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക.

ഡി​സം​ബ​ർ ആ​റി​ന് തി​ങ്ക​ളാ​ഴ്ച പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ൽ മു​സ്​​ലിം നേ​തൃ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹു​ജ​ന പ്ര​തി​ഷേ​ധ റാ​ലി​ക​ളും സം​ഘ​ടി​പ്പി​ക്കും. റാ​ലി​യി​ൽ പ്ര​ദേ​ശ​ത്തെ സ​മു​ദാ​യ രാ​ഷ്​​ട്രീ​യ സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രെ പ​ങ്കെ​ടു​പ്പി​ക്കും.

തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടും തി​രു​വ​ന​ന്ത​പു​ര​ത്തും മു​സ്​​ലിം നേ​തൃ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹു​ജ​ന സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ത്തും. സം​ഘ്​​പ​രി​വാ​റി​നേ​ക്കാ​ൾ വ​ലി​യ ന്യൂ​ന​പ​ക്ഷ, ദ​ലി​ത്​ വി​രു​ദ്ധ ന​ട​പ​ടി​യാ​ണ്​ സം​സ്​​ഥാ​ന​ സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്ന്​ കോ​ർ ക​മ്മി​റ്റി യോ​ഗം ആ​രോ​പി​ച്ചിരുന്നു.

Tags:    
News Summary - Protest on the Muslim League flagpole with a Wreath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.