ആലപ്പുഴ: യൂത്ത് കോൺഗ്രസ് സമരരീതികൾ കാലോചിതമായി മാറണമെന്ന് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിലുള്ളവർക്ക് രാഷ്ടീയത്തോടുതന്നെ വലിയ താൽപര്യമില്ല. യു.ഡി.എഫ് പ്രതിപക്ഷത്തായി ഒമ്പതുവർഷം കഴിഞ്ഞിട്ടും വിരലിലെണ്ണാവുന്ന ഹർത്താലേ ഉണ്ടായിട്ടുള്ളൂ. ഇത് സമൂഹത്തിലുണ്ടായ മാറ്റമാണ്.
വയനാട് ദുരന്തബാധിതരെ സഹായിക്കാൻ യൂത്ത് കോൺഗ്രസ് അക്കൗണ്ട് വഴിയാണ് പണം പിരിച്ചത്. 30 വീടുകളുടെ പണം കെ.പി.സി.സിക്ക് കൈമാറും. യൂത്ത് കോൺഗ്രസിൽ പ്രായപരിധി ഉയർത്തരുതെന്നാണ് ഭൂരിപക്ഷാഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.