നീറ്റ്​ പരിശോധന രീതിയിൽ സഭയിൽ കടുത്ത പ്രതിഷേധം

തി​രു​വ​ന​ന്ത​പു​രം: നീ​റ്റ് പ​രീ​ക്ഷ​ക്കെ​ത്തി​യ വി​ദ്യാ​ര്‍ഥി​നി​ക​ളു​ടെ വ​സ്ത്രം അ​ഴി​ച്ച് പ​രി​ശോ​ധി​ച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര​ണ​പ്ര​തി​പ​ക്ഷ ഭേ​ദ​മ​ന്യേ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​ഷേ​ധം. സം​ഭ​വ​ത്തെ കു​റി​ച്ച്​ പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും കേ​ര​ള​ത്തി​​​െൻറ പ്ര​തി​ഷേ​ധം കേ​ന്ദ്ര​സ​ര്‍ക്കാ​റി​​​െൻറ ശ്ര​ദ്ധ​യി​ല്‍പെ​ടു​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ്യ​ക്ത​മാ​ക്കി. പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ്​ സ​ബ്​​മി​ഷ​നാ​യി ഇ​ക്കാ​ര്യം സ​ഭ​യി​ൽ​കൊ​ണ്ടു​വ​ന്ന​ത്. കെ. ​സു​രേ​ഷ്‌​ക്കു​റു​പ്പ്, എം. ​രാ​ജ​ഗോ​പാ​ല്‍, പി.​സി. ജോ​ര്‍ജ് എ​ന്നി​വ​രും വി​ഷ​യം ഉ​ന്ന​യി​ച്ചു.

കു​ട്ടി​ക​ളോ​ട് കാ​ട്ടി​യ​ത് അ​പ​രി​ഷ്‌​കൃ​ത​വും ക്രൂ​ര​വു​മാ​യ ന​ട​പ​ടി​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഒ​രു കു​ട്ടി​ക്ക് സ്വ​ന്തം സ്‌​കൂ​ളി​ലാ​ണെ​ങ്കി​ല്‍ പോ​ലും പ​രീ​ക്ഷ​യെ​ഴു​താ​ന്‍ പോ​കു​മ്പോ​ള്‍ ചെ​റി​യ മ​നഃ​സം​ഘ​ര്‍ഷ​മു​ണ്ടാ​കും. സ്വ​ന്തം സ്‌​കൂ​ളി​ല​ല്ലെ​ങ്കി​ല്‍ അ​ത് പ്ര​ക്ഷു​ബ്​​ധ​വു​മാ​യി​രി​ക്കും. നീ​റ്റ് പ​രീ​ക്ഷ​സ​മ​യ​ത്ത് ന​ട​ത്തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലൂ​ടെ അ​നാ​വ​ശ്യ മാ​ന​സി​കാ​ഘാ​ത​മാ​ണ് കു​ട്ടി​ക​ൾ​ക്കു​ണ്ടാ​യ​ത്. സം​ഭ​വം ദേ​ശീ​യ​ത​ല​ത്തി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. സി.​ബി.​എ​സ്.​ഇ​യു​ടെ ക​ര്‍ക്ക​ശ​വും യു​ക്തി​ര​ഹി​ത​വു​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ് പ്ര​ശ്ന​കാ​ര​ണ​മാ​യ​ത്. ചി​ല കു​ട്ടി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ളു​ടെ കൈ​മു​റി​ച്ചു​മാ​റ്റി. ലോ​ഹ ബ​ട്ട​ണു​ക​ളും സി​മ്പു​ക​ളും എ​ടു​ത്തു​മാ​റ്റി. ഇ​തൊ​ന്നും അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല.

ഇ​തു​മൂ​ലം പ​ല സ്ഥ​ല​ങ്ങ​ളി​ലും കു​ട്ടി​ക​ള്‍ മാ​റി​നി​ന്നു. ഒ​ടു​വി​ല്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട്ട് അ​വ​ര്‍ക്ക് പ​രീ​ക്ഷ​യെ​ഴു​താ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ക‍യാ​യി​രു​ന്നു. ക​ണ്ണൂ​ര്‍ ആ​ര്‍മി സ്‌​കൂ​ളി​ല്‍ ന​ട​ന്ന സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് വ​നി​ത​പൊ​ലീ​സ് ഉ​ള്‍പ്പെ​ട്ട സം​ഘം അ​ന്വേ​ഷി​ക്കും. വ​നി​ത എ​സ്.​ഐ​യോ​ട് ബ​ന്ധ​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ട്. അ​തി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സ് എ​ടു​ക്കും.എ​റ​ണാ​കു​ളം കു​റു​പ്പും​പ​ടി സ്‌​കൂ​ളി​ല്‍ ഒ​രു കു​ട്ടി​ക്ക് പ​രീ​ക്ഷ​യെ​ഴു​താ​ന്‍ ക​ഴി​യാ​ത്ത​തും പ​രി​ശോ​ധി​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സി.​ബി.​എ​സ്.​ഇ​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ വ്യ​ക്തി​ത്വം ത​ക​ര്‍ക്കു​ന്ന​താ​ക​രു​െ​ത​ന്ന്​ ചെ​ന്നി​ത്ത​

Tags:    
News Summary - protest in kerala parliment against neet issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.