സ്റ്റാർബക്സിനു മുന്നിൽ പ്രതി​ഷേധം: വിദ്യാർഥികൾക്കെതിരെ കലാപാഹ്വാനക്കേസ് എടുത്തത് പ്രതിഷേധാർഹം- സോളിഡാരിറ്റി

കോഴിക്കോട്: ഫലസ്തീൻ ജനതക്ക് മേൽ ഇസ്രായേൽ നടത്തുന്ന നിഷ്ഠൂര വംശഹത്യയിൽ പ്രതിഷേധിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ കേസെടുത്ത പിണറായി സർക്കാറിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് സോളിഡാരിറ്റി കോഴിക്കോട് ജില്ലാ പ്രസിഡന്റ് സജീർ എടച്ചേരി. ഫലസ്തീൻ അനുകൂലമായി ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന ബി.ഡി.എസ് (ബോയ്ക്കോട്ട്, ഡൈവസ്റ്റ്മെന്റ് ആൻഡ് സാങ്‌ഷൻ) മുവ്മെന്റിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടാണ് വിദ്യാർത്ഥികൾ കോഴിക്കോട് സ്റ്റാർബക്സിന് മുമ്പിൽ പ്ലക്കാർഡുകളുമുയർത്തി പ്രതിഷേധിച്ചത്.

ഫലസ്തീനനുകൂല പ്രസ്താവനയിറക്കിയ സ്റ്റാർബക്സ് വർക്കേസ് യൂനിയനെതിരെ കേസ് കൊടുത്തവരാണ് സ്റ്റാർബക്സ്. ഇതിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കുന്നതിലൂടെ തൊഴിലാളി വർഗത്തിന്റെ പ്രതിനിധികളെന്ന് സ്വയം അവകാശപ്പെടുന്ന പിണറായി സർക്കാർ സയണിസ്റ്റ് മുതലാളിത്ത കൂട്ടുകെട്ടിന് ദാസ്യ വേല ചെയ്യുകയാണ്. ഒരുഭാഗത്ത് ഫലസ്തീനികളുടെ പ്രതിരോധത്തെ പിന്തുണക്കുകയും മറുഭാഗത്ത് ഫലസ്തീൻ അനുകൂല സമരങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്ന ഇടതുപക്ഷ സർക്കാരിൻ്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Protest in front of Starbucks solidarity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.