കുർബാന പരിഷ്കരണത്തിനെതിരെ പ്രതിഷേധം; ആലുവയിൽ ഇടയലേഖനം കത്തിച്ചു

കൊച്ചി: എറണാകുളം ജില്ലയിൽ സീറോ മലബാർ സഭയുടെ കുർബാന പരിഷ്കരണത്തിനെതിരെ പ്രതിഷേധം. ആലുവ ചൊവ്വര പള്ളിയാണ് പ്രതിഷേധം അരങ്ങേറിയത്. ഇടയലേഖനത്തിന്‍റെ കോപ്പികൾ പ്രതിഷേധക്കാർ കത്തിച്ചു. 1999ലെ കാനോൻ നിയമപ്രകാരം ഇടയലേഖനം ആസാധുവാണെന്നും അതിനാൽ ഇടയലേഖനം പള്ളികളിൽ വായിക്കാൻ പാടില്ലെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

കുർബാന പരിഷ്കരണം സംബന്ധിച്ച ഇടയലേഖനം പള്ളികളിൽ വായിക്കില്ലെന്ന് സീറോ മലബാർ സഭയുടെ ഒരു വിഭാഗം വൈദികർ നേരത്തെ വ്യക്തമാക്കിയിരുന്നു. ആൾത്താരക്ക് അഭിമുഖമായുള്ള ആരാധനാക്രമം അംഗീകരിക്കാൻ സാധിക്കില്ല. വിശ്വാസികൾക്ക് അഭിമുഖമായുള്ള ആരാധനാക്രമവുമായിട്ടേ മുന്നോട്ടു പോകാൻ അനുവദിക്കൂവെന്നും വൈദികർ നിലപാട് സ്വീകരിച്ചിരുന്നത്.

കുർബാന പരിഷ്കരണം തിരുത്തണമെന്ന് ചൂണ്ടിക്കാട്ടി സിനഡിനും മാർപാപ്പക്കും പരാതികൾ അയച്ചിരുന്നു. കൂടാതെ, ഇക്കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെടുത്താൻ വത്തിക്കാനിലേക്ക് ദൂതനെ അയക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിനാൽ ഈ വിഷയത്തിൽ തീരുമാനം വന്ന ശേഷം ഇടയലേഖനം വായിച്ചാൽ മതിയെന്നാണ് വൈദികർ ചൂണ്ടിക്കാട്ടുന്നത്.

Tags:    
News Summary - Protest against uniform liturgy; Interim letter burned in Aluva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.