കൊട്ടിയം: മകനെ കൊലപ്പെടുത്തിയ മാതാവിനെ തെളിവെടുപ്പിന് സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ ജനരോഷമിരമ്പി. പൊലീസ് വലയം ഭേദിച്ച് കൂക്കുവിളികളും അസഭ്യവർഷവുമായെത്തിയ ജനത്തെ നിയന്ത്രിക്കാൻ പൊലീസിന് നിരവധിതവണ ലാത്തിവീശേണ്ടിവന്നു. വ്യാഴാഴ്ച വൈകീട്ട് നാലരയോടെ വൻ പൊലീസ് അകമ്പടിയിലാണ് കുരീപ്പള്ളി നെടുമ്പന കാട്ടൂർ മേലേഭാഗം സെബദിൽ ജയമോളെ മൃതദേഹം കത്തിച്ച പുരയിടത്തിലും ഉപേക്ഷിച്ച സ്ഥലത്തും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
മകനും ഒമ്പതാം ക്ലാസ് വിദ്യാർഥിയുമായ ജിത്തു ജോബിനെ കൊലപ്പെടുത്തിയതിെൻറ ഒരു പശ്ചാത്താപവും ഇവരുടെ മുഖത്ത് പ്രകടമായിരുന്നില്ല. തെളിവെടുപ്പ് നടത്തുന്നതിനിടെ ഇവരെ കാണാനായി തടിച്ചുകൂടിയവർക്കുനേരെ ഇവർ പലപ്പോഴും കയർക്കുന്നുണ്ടായിരുന്നു. കൊല നടത്തിയ രീതിയും മൃതദേഹം കത്തിച്ച സ്ഥലവും ഉപേക്ഷിക്കാനായി കൊണ്ടുപോയ വഴികളും ഇവർ െപാലീസിന് കാട്ടിക്കൊടുത്തു. കുടുംബ വീടിനടുത്തെ ആളൊഴിഞ്ഞ മരച്ചീനി തോട്ടത്തിലെ തകർന്നുകിടക്കുന്ന സെപ്റ്റിക്ടാങ്കിെൻറ മേൽമൂടി തകർത്ത് മൃതദേഹം അതിനുള്ളിൽ ഉേപക്ഷിക്കാനായിരുന്നു ആദ്യ പദ്ധതി. സ്ലാബ് വെട്ടിപ്പൊളിക്കുന്നതിനായി വെട്ടുകത്തിയും കൈയിൽ കരുതിയിരുന്നു. അതിന് കഴിയാത്തതിനാലാണ് മൃതദേഹം അവിടെ ഉപേക്ഷിച്ചതെന്ന് പറഞ്ഞു.
കുട്ടിയെ കഴുത്ത് മുറുക്കി കൊലപ്പെടുത്താൻ ഉപയോഗിച്ച ഷാൾ, കുട്ടിയുടെ ചെരിപ്പുകൾ, മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോകാൻ ഉപയോഗിച്ച തോർത്ത്, കരിഞ്ഞ അസ്ഥിക്കഷണങ്ങൾ, വലിച്ചുനീക്കാൻ ഉപയോഗിച്ച കോരി, മണ്ണെണ്ണ വാങ്ങാൻ ഉപയോഗിച്ച കന്നാസ് എന്നിവ കണ്ടെടുത്തു. മൃതദേഹത്തിൽ ഇല്ലാതിരുന്ന ൈകയും കാലും മൃതദേഹം കിടന്ന സ്ഥലത്തിന് സമീപത്തുനിന്ന് തെളിവെടുപ്പിനിടെ കണ്ടെടുത്തു. പ്രതിയെ തിരികെ കൊണ്ടുപോകവെ പൊലീസ് ജീപ്പിനുനേരെ കല്ലേറുണ്ടായി. പ്രതിയായ ജയമോൾക്ക് മനോരോഗമുണ്ടോ എന്നറിയുന്നതിനായി മാനസികാരോഗ്യകേന്ദ്രത്തിൽ പരിശോധനക്ക് വിധേയമാക്കിയശേഷമാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. പ്രതിയെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോൾ ഇവരുടെ ഭർത്താവ് ജോബ് വീട്ടിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.