ആലപ്പുഴ: നൂറനാട് കുടശിനാട് എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ കരിങ്കൊടിയും റീത്തും കെട്ടിയ നിലയില്‍. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് അനുശോചനമെന്ന് രേഖപ്പെടുത്തിയാണ് റീത്ത് െവച്ചരിക്കുന്നത്. സംഭവത്തിൽ എൻ.എസ്.എസ് പൊലീസിൽ പരാതി നൽകി. കൊടശിനാട് എൻ.എസ്.എസ് ഹൈസ്കൂളിലും സമാനമായി കൊടിയുയർത്തി റീത്ത് വച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച പാപ്പനംകോടിന് സമീപം മേലാംകോട് എൻ.എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ ചട്ടമ്പി സ്വാമി സ്മൃതി മണ്ഡപത്തിെൻറ ചില്ലുകൾ തകര്‍ന്നിരുന്നു. നവംബര്‍ രണ്ടിന് രാത്രി പതിനൊന്ന് മണിയോടെയാണ് ആക്രമണമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.