വിമാനത്തിനുള്ളിലും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം VIDEO

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​രി​ൽ അ​ര​ങ്ങേ​റി​യ തു​ട​ർ​ച്ച​യാ​യ പ്ര​തി​​​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ജി​ല്ല​യി​ലെ പ​രി​പാ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മു​ഖ്യ​മ​ന്ത്രി ത​ല​സ്ഥാ​ന​ത്തേ​ക്ക്​ മ​ട​ങ്ങി​യ വി​മാ​ന​ത്തി​ലും യൂ​ത്ത്​ കോ​ൺ​​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ൾ പ്ര​തി​ഷേ​ധി​ച്ചു. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട് 3.50നു ​ക​ണ്ണൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട 72 പേ​രു​ള്ള 6-ഇ 7407 ​ന​മ്പ​ർ ഇ​ൻ​ഡി​ഗോ വി​മാ​നം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങാ​നൊ​രു​ങ്ങ​വെ​യാ​ണ് മൂ​ന്നം​ഗ സം​ഘം പ്ര​തി​ഷേ​ധ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​ത്.

ഇ​വ​രി​ൽ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ്​ ഫ​ർ​സി​ൻ മ​ജീ​ദ്, ജി​ല്ല സെ​ക്ര​ട്ട​റി ആ​ർ.​കെ. ന​വീ​ൻ കു​മാ​ർ എ​ന്നി​വ​രെ സി.​ആ​ർ.​പി.​എ​ഫ്​ പി​ടി​കൂ​ടി വ​ലി​യ​തു​റ പൊ​ലീ​സി​ന്​ കൈ​മാ​റി. ഇവർക്കെതിരെ വധശ്രമത്തിന്‌ കേസെടുത്തു. ഗൂഢാലോചന, ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളും ചുമത്തി. എയർക്രാഫ്‌ട്‌ ആക്ട്‌ പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്‌. ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സി.​പി.​എം-​കോ​ൺ​ഗ്ര​സ്​ സം​ഘ​ർ​ഷം അ​ര​ങ്ങേ​റി.

Full View

ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ എ​ട്ടം​ഗ ക​മാ​ൻ​ഡോ​ക​ളു​മാ​യി ക​യ​റി​യ മു​ഖ്യ​മ​ന്ത്രി വി​മാ​ന​ത്തി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങു​ന്ന ഘ​ട്ട​ത്തി​ലാ​ണ്​ ക​റു​ത്ത വ​സ്ത്ര​മ​ണി​ഞ്ഞ്​ അ​തേ വി​മാ​ന​ത്തി​ൽ യാ​ത്ര​ചെ​യ്ത യൂ​ത്ത്​ കോ​ൺ​​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ച​ത്. ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ ഇ​വ​രെ ത​ട​യു​ക​യും ത​ള്ളി മാ​റ്റു​ക​യും ചെ​യ്തു. വി​മാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക്​ നേ​രെ​യു​ണ്ടാ​യ​ത്​ ഭീ​ക​ര​വാ​ദി​ക​ൾ ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്നും പാ​ർ​ട്ടി​ത​ന്നെ മു​ഖ്യ​മ​ന്ത്രി​ക്കു വേ​ണ്ടി​വ​ന്നാ​ൽ സം​ര​ക്ഷ​ണം ന​ൽ​കു​മെ​ന്നും സി.​പി.​എം വ്യ​ക്ത​മാ​ക്കി.

മു​ഖ്യ​മ​ന്ത്രിക്ക് പ​ഴു​ത​ട​ച്ച സു​ര​ക്ഷ ഒ​രു​ക്കി​യെ​ങ്കി​ലും മു​മ്പെ​ങ്ങും കേ​ര​ള​ത്തി​ൽ കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത വി​ധം വി​മാ​ന​ത്തി​ന​ക​ത്ത്​ പ്ര​തി​ഷേ​ധ​മു​യ​രു​ക​യാ​യി​രു​ന്നു. പ്ര​തി​ഷേ​ധി​ച്ച​വ​ർ​​ക്കു​ നേ​രെ കൈ​യേ​റ്റ​മു​ണ്ടാ​യ​താ​യി ആ​രോ​പ​ണ​മു​ണ്ട്. വി​മാ​ന​ത്തി​ൽ ​പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച​ത്​ ഇ.​പി. ജ​യ​രാ​ജ​നെ​ന്ന്​ പ്ര​തി​പ​ക്ഷ​വും എ​ന്നാ​ൽ, മ​ദ്യ​പി​ച്ച്​ ല​ക്കു​കെ​ട്ട​വ​രാ​ണ്​ മു​ഖ്യ​മ​ന്ത്രി​യെ ആ​ക്ര​മി​ക്കാ​ൻ വി​മാ​ന​ത്തി​ൽ ക​യ​റി​യ​തെ​ന്ന്​ ഇ.​പി. ജ​യ​രാ​ജ​നും ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി എ​ത്തു​ന്ന​തി​ന്​ തൊ​ട്ടു​മു​മ്പ്​ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ മാ​ര്‍ച്ച് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു.

പൊ​ലീ​സ്​ പ​ല​ത​വ​ണ ക​ണ്ണീ​ർ​വാ​ത​ക​വും ജ​ല​പീ​ര​ങ്കി​യും പ്ര​​യോ​ഗി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ മു​ഖ്യ​മ​ന്ത്രി പു​റ​ത്തേ​ക്കു​വ​രു​ന്ന വ​ഴി​യി​ൽ ബാ​രി​ക്കേ​ഡ് വെ​ച്ച് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. പ​ല സ്ഥ​ല​ത്തും യൂ​ത്ത്​ കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും ക​രി​​​​ങ്കൊ​ടി കാ​ണി​ച്ചു.

മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് പുറത്തേക്ക് വരുന്നു

വിമാനത്താവളത്തിന് പുറത്തും പ്രതിഷേധം

കണ്ണൂരിൽനിന്ന് വിമാനമാർഗം മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തുന്ന വിവരമറിഞ്ഞ് വിമാനത്താവളത്തിന് പുറത്തും പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ എത്തിയിരുന്നു. കനത്ത സുരക്ഷയാണ് വിമാനത്താവളത്തിലും പരിസരത്തും ഒരുക്കിയിരുന്നത്. മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിക്കാൻ നിരവധി സി.പി.എം പ്രവർത്തകരും എത്തിയിരുന്നു. ബാരിക്കേഡ് മറിച്ചിട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

കണ്ണൂരിൽ സുരക്ഷാ വലയമൊരുക്കിയെങ്കിലും ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകൾ മുഖ്യമന്ത്രിക്കെതിരെ ഉയർത്തിയത്. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പലയിടത്തും ലാത്തിച്ചാർജും നടത്തി. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു പ്രവർത്തകനെ സി.പി.എം പ്രവർത്തകർ മർദിച്ചു. 50 ഓളം പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

Tags:    
News Summary - Protest against CM Pinarayi Vijayan inside flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.