Posted On
date_range Updated On
date_range കേരളത്തിലെ സംരക്ഷിത അധ്യാപകരുടെ ജില്ല തിരിച്ച കണക്കു നല്‍കണം
ന്യൂഡൽഹി: സംസ്ഥാനത്തെ സംരക്ഷിത അധ്യാപകരുടെ ജില്ല തിരിച്ചുള്ള കണക്കു നല്കാന് സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതി നിർദേശം. സംരക്ഷിത അധ്യാപകരെ 1:1 അനുപാതത്തില്‍ നിയമിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ചോദ്യംചെയ്ത് മാനേജ്മെൻറുകള്‍ നല്കിയ ഹരജിയിലാണ് ജസ്റ്റിസ് കുര്യന് ജോസഫ് അധ്യക്ഷനായ ബെഞ്ചിെൻറ ഉത്തരവ്.
അധിക തസ്തികകളിലെ ആദ്യ നിയമനം അധ്യാപക ബാങ്കില്നിന്നായിരിക്കണമെന്നും അടുത്തത് മാനേജര്‍മാര്‍ക്ക് നിയമിക്കാമെന്നുമാണ് സര്‍ക്കാര്‍ വ്യവസ്ഥ. സംസ്ഥാന സര്‍ക്കാറിെൻറ ഉത്തരവ് ഹൈകോടതി ശരിവെച്ചതിനെ തുടര്‍ന്നാണ് മാനേജ്മെൻറുകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.