കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ ചോദ്യം ചെയ്തു. ആദായ നികുതി വകുപ്പാണ് കർദിനാളിനെ ചോദ്യം ചെയ്തത്. കർദിനാളിന് നോട്ടീസ് നൽകി കൊച്ചിയിലെ ഒാഫീസിൽ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ഏകദേശം ആറു മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടുവെന്നാണ് സൂചന. ഭൂമി ഇടപാടിൽ പ്രവർത്തിച്ച ഇടനിലക്കാരെ ആദായ നികുതി വകുപ്പ് ചോദ്യം െചയ്തിരുന്നു.
ഭൂമി ഇടപാട് സംബന്ധിച്ച് വിവാദങ്ങൾ നടക്കുന്ന കാലയളവിൽ 9,38,50,000 രൂപ ഏഴുപേർക്കായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനധികൃതമായി ദാനം നൽകിയെന്ന് ആർച് ഡയോസ്യൻ മൂവ്മെൻറ് ഫോർ ട്രാൻസ്പരൻസി (എ.എം.ടി) ആരോപിച്ചിരുന്നു. ഒരുവിധ രേഖകളുമില്ലാതെയാണ് ദാനം നൽകിയതെന്നും ഇവർ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.