Posted On
date_range Updated On
date_range നെയ്യാറ്റിൻകരയിലും കാട്ടാക്കടയിലും നിരോധനാജ്ഞ പ്രഖ്യാപിക്കും
തിരുവനന്തപുരം: നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളില്‍ ഉടന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കമെന്ന് ജില്ലാഭരണകൂടത്തോട് പൊലീസിന്‍റെ ശിപാർശ. പീഡനക്കേസുമായി ബന്ധപ്പെട്ട് വിൻസന്‍റ് എം.എല്‍.എ അറസ്റ്റിലായതിന് പിന്നാലെ സ്ഥലത്ത് എൽ.ഡിഎഫ്-യു.ഡി.എഫ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് 144 പ്രഖ്യാപിക്കാനായി ശുപാര്‍ശ നല്‍കിയത്. ഇന്ന് ഉച്ചയോടെ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്നാണ് വിവരം.
അതേസമയം, എം.എൽ.എ വിൻസന്‍റിന്‍റെ ജാമ്യാപേക്ഷ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.