തിരുവനന്തപുരം: കേസുകളിൽ മേലുദ്യോഗസ്ഥരുടെ മാർഗനിർദേശങ്ങളും പങ്കാളിത്തവും മേൽനോട്ടവും ഉറപ്പുവരുത്താനും അന്വേഷണം കാര്യക്ഷമമാക്കാനും അന്വേഷണ പുരോഗതി റിപ്പോർട്ട് തയാറാക്കണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. സൂപ്പർവൈസറി ഉദ്യോഗസ്ഥരുടെ മാർഗനിർദേശം അന്വേഷണത്തിന് മികവ് നൽകുകയും ശിക്ഷനിരക്ക് വർധിപ്പിക്കുകയും ചെയ്യും. ഇതു ഫലപ്രദമാക്കാൻ അന്വേഷണ പുരോഗതി ഉൾപ്പെടുത്തിയ േപ്രാഗ്രസ് റിപ്പോർട്ട് ഗുണകരമാകുമെന്ന് പോലീസ് മേധാവി പറഞ്ഞു.
ഓരോ കേസിലും ഒന്നാം സൂപ്പർവൈസറി ഓഫിസർമാരാണ് േപ്രാഗ്രസ് റിപ്പോർട്ട് തയാറാക്കേണ്ടത്. കേസ് ഡയറി, അന്വേഷണ ഉദ്യോഗസ്ഥരുമായുള്ള ചർച്ച എന്നിവയുടെ അടിസ്ഥാനത്തിൽ നിർദിഷ്ട മാതൃകയിലാവണം റിപ്പോർട്ട്.
ആദ്യ റിപ്പോർട്ടിൽ എഫ്.ഐ.ആറിലെ ആരോപണം, മേലുദ്യോഗസ്ഥൻ അംഗീകാരം നൽകിയ അന്വേഷണ തന്ത്രം, സമയക്രമം എന്നിവ വേണം. തുടർന്നുള്ള റിപ്പോർട്ടുകളിൽ ആരോപണങ്ങളുടെ സംഗ്രഹം, അന്വേഷണപുരോഗതി എന്നിവയും. കാലതാമസമുണ്ടെങ്കിൽ കാരണം രേഖപ്പെടുത്തണം. േപ്രാഗ്രസ് റിപ്പോർട്ടിൻമേൽ മേലുദ്യോഗസ്ഥൻ തുടർന്ന് അന്വേഷണത്തിന് നിർദേശവും അന്വേഷണം ശരിയായ ദിശയിലാണോ അല്ലയോ എന്നതും രേഖപ്പെടുത്തണം.
അന്വേഷണം തുടങ്ങുന്നതു മുതൽ കുറ്റപത്രം സമർപ്പിക്കുന്നതുവരെയോ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതുവരെയോ പുരോഗതി റിപ്പോർട്ട് അയക്കണം. ലോക്കൽ പൊലീസിൽ േപ്രാഗ്രസ് റിപ്പോർട്ട് എസ്.പിയോ ജില്ല പൊലീസ് മേധാവിയോ റേഞ്ച് ഐ.ജിക്കു നൽകുകയും റേഞ്ച് ഐ.ജി അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തി തിരികെ നൽകുകയും വേണം. വിവാദ കേസുകൾ സംസ്ഥാന പൊലീസ് മേധാവിക്ക് പരിശോധനക്ക് നൽകണമെന്നും ഉത്തരവിലുണ്ട്. േപ്രാഗ്രസ് റിപ്പോർട്ട് ആദ്യഘട്ടം ൈക്രംബ്രാഞ്ചിലും തുടർന്ന് കൊലപാതകക്കേസുകളിൽ ലോക്കൽ പൊലീസിലും നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.