രാജ്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ വിദ്യാർഥികൾക്ക് നിർണായക പങ്കെന്ന് പ്രഫ. ഖാദർ മൊയ്തീൻ

തൃച്ചി: ഫാസിസ്റ്റുകളിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ വിദ്യാർഥികൾ നിർണായകമായ പങ്ക് വഹിക്കണമെന്ന് മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രഫ. ഖാദർ മൊയ്തീൻ. എം.എസ്‌.എഫ് തമിഴ്‌നാട് സംസ്ഥാന കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന് അന്ന് വിദ്യാർഥികളും ക്യാമ്പസുകളും ഉണർന്നുനിന്ന് പ്രവർത്തിച്ചു. ഇന്ന് അത്തരം ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാനാണ്‌ ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും, രാജ്യത്തെ ഉന്നത കലാലയങ്ങളിൽ പോലും സംഘ പരിവാർ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ആവശ്യപെട്ടു.

ഏഴര പതിറ്റാണ്ടുകൾക്കിപ്പുറവും മുസ്‌ലിംലീഗിന്റെ പ്രസക്തി വർധിച്ചുവരികയാണന്നും ന്യൂനപക്ഷങ്ങളുടെ അവകാശ നിഷേധങ്ങൾക്കെതിരെ മുസ്‌ലിംലീഗ് നിരന്തരം ശബ്‌ദിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എം എസ്‌ എഫ് തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് അൻസാർ അലി അധ്യക്ഷത വഹിച്ചു .എം.എസ്‌.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു മുഖ്യപ്രഭാഷണം നിർവഹിച്ചു.രാജ്യത്തെ പ്രധാന ക്യാമ്പസുകളിൽ എം.എസ്‌.എഫ് നിർണായകമായ ഇടപെടുലുകളാണ് നടത്തുന്നതെന്നും ക്യാമ്പസുകളെ വർഗീയവത്കരിക്കാനുള്ള സംഘ്പരിവാർ നീക്കത്തെ ചെറുക്കുമെന്നും അഹമ്മദ് സാജു പറഞ്ഞു.

മുസ്‌ലിംലീഗ് തമിഴ്നാട് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.എം അബൂബക്കർ, ട്രഷറർ എം.എസ്‌.എ ഷാജഹാൻ, എം.എസ്‌.എഫ് ദേശീയ ജനറൽ സെക്രട്ടറി എസ്‌.എച്ച് മുഹമ്മദ് അർഷാദ്, വൈസ് പ്രസിഡന്റ് മുഹമ്മദ് അൽ അമീൻ, അഡ്വ നൂര്‍ മുഹമ്മദ്, സയ്യിദ് ഫാസിത് റഹ്മാൻ എന്നിവർ സംസാരിച്ചു.പുതിയ സംസ്ഥാന കമ്മിറ്റിയിയെ കൗൺസിൽ പ്രഖ്യാപിച്ചു .

പ്രസിഡന്റ്-എ.എം.എച്ച് അൻസാർ അലി, ജനറൽ സെക്രട്ടറി-അഡ്വ.നൂര്‍ മുഹമ്മദ്, ട്രഷറർ-സയ്യദ് ഫാസിത് റഹ്മാൻ, വൈസ് പ്രസിഡന്റുമാർ-ജി റഹീം പാഷ, എം. മുഹമ്മദ് മുഫീസ്, മുഹമ്മദ് യാസർ, എം.ഹിദായത്ത്, സലീം അസ്‌കർ, എ. ഇർഷാദ്, സെക്രട്ടറിമാർ-ജെ. അജേഷുൽ ഹഖ്,എ.എച്ച് അബ്ദുൽ ഖാദർ,ഫൈസൽ ഖാൻ, ഷഫീക് അഹമ്മദ്, ഷിഫാത് ഇലാഹി, എസ്‌.അബ്ദുൽ റനീസ്‌.

Tags:    
News Summary - Prof. Khader Moiteen said that students have a crucial role in the struggle to recover the country.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.