Posted On
date_range Updated On
date_range സോളാർ വൈദ്യുതിക്ക് വില നിശ്ചയിച്ചത് ചട്ടവിരുദ്ധമെന്ന് ആരോപിച്ച് പരാതിയുമായി ഉൽപാദകർ
പാലക്കാട്: ഉപയോഗശേഷം ഗ്രിഡിലേക്ക് പോകുന്ന സോളാർ വൈദ്യുതിക്ക് റെഗുലേറ്ററി കമീഷൻ വില നിശ്ചയിച്ചത് ചട്ടവിരുദ്ധമാണെന്നാരോപിച്ച് ഉൽപാദകർ റെഗുലേറ്ററി കമീഷനിൽ പരാതി നൽകി.
സോളാർ മിച്ചവൈദ്യുതിക്ക് തലേവർഷം എല്ലാ സ്രോതസ്സുകളിൽനിന്നുമായി കെ.എസ്.ഇ.ബി വാങ്ങിയ വൈദ്യുതിയുടെ ശരാശരിവില നൽകണമെന്നാണ് ചട്ടം. എന്നാൽ, 2023-24ൽ മിച്ചവൈദ്യുതിക്ക് കമീഷൻ നിശ്ചയിച്ചത് യൂനിറ്റിന് 3.26 രൂപയാണ്.
യഥാർഥത്തിൽ 4.34 രൂപയാണ് ലഭിക്കേണ്ടത്. ഇത് കുറച്ചത് കമീഷന്റെതന്നെ ചട്ടങ്ങൾക്കെതിരായതിനാൽ പുനഃപരിശോധിക്കണമെന്നാണ് പരാതി നൽകിയവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.