തിരൂർ: തീരദേശ പഞ്ചായത്തായ വെട്ടത്ത് സി.പി.എമ്മില്‍ പൊട്ടിത്തെറി. സംഘടനവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് മുന്‍ ലോക്കല്‍ സെക്രട്ടറിയടക്കം ആറുപേരെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യാൻ ജില്ല കമ്മിറ്റിക്ക് ശിപാർശ.
മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പട്ടത്ത് ബാപ്പു, ഡി.വൈ.എഫ്.ഐ മുന്‍ വില്ലേജ് സെക്രട്ടറി സഹീര്‍ പട്ടത്ത്, പട്ടത്ത് ഇബ്രാഹിംകുട്ടി, ശരത് ലാല്‍ താഴത്തെപുരക്കല്‍, ടി. അബാസ്, ആബിദ് പട്ടത്ത് എന്നിവർക്കെതിരെയാണ് നടപടിക്ക് ശിപാർശ നൽകിയത്. സംഘടനവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ലോക്കൽ കമ്മിറ്റി നൽകിയ ശിപാർശ ഏരിയ കമ്മിറ്റി ജില്ല കമ്മിറ്റിക്ക് കൈമാറി.
കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി റിപ്പോര്‍ട്ടിങ്ങിലാണ് നടപടി.വെട്ടം പഞ്ചായത്തിലെ വാക്കാട് ബ്രാഞ്ച് കമ്മിറ്റി സംഘടനവിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ നേരേത്തതന്നെ പിരിച്ചുവിട്ടിരുന്നു. നിലവിലുള്ള അംഗങ്ങളെ മറ്റ് ബ്രാഞ്ചുകളില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനിെടയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് മുന്നോടിയായി വാക്കാട് പാർട്ടി സംഘടിപ്പിച്ച പ്രചാരണജാഥക്ക് സ്വീകരണം നല്‍കാത്തതിനെ ചൊല്ലി പ്രതിഷേധം ഉയർന്നത്.പ്രചാരണജാഥ വാക്കാട് എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞെന്നാണ് ആരോപണം. തുടര്‍ന്ന് ചേര്‍ന്ന കമ്മിറ്റിയിലാണ് നടപടിക്ക് ശിപാർശ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.