കട്ടിപ്പാറ: കരിഞ്ചോലയിൽ അനധികൃതമായി ജലസംഭരണി നിർമിച്ച സംഭവം അന്വേഷിക്കാൻ കലക്ടറുടെ ഉത്തരവ്. സർക്കാർ അനുമതിയില്ലാതെ സ്വകാര്യ വ്യക്തിയാണ് ജലസംഭരണി നിർമിക്കുന്നെതന്നാണ് ആരോപണം. ഉരുൾ പൊട്ടലിന് പ്രധാന കാരണം നാലു ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാവുന്ന ജലസംഭരണിക്കായി മണ്ണെടുത്തതാണെന്ന് ജനങ്ങൾ പറയുന്നു.
സ്വകാര്യ പശുഫാമിന് വേണ്ടിയാണ് എന്ന പേരിലാണ് ജലസംഭരണി നിർമിക്കാൻ മണ്ണെടുത്തത്. നാട്ടുകാർ തടഞ്ഞതിെന തുടർന്ന് പണി നിർത്തിയിരുന്നു. ഇങ്ങനെ എടുത്ത കുഴിയാണ് ഉരുൾപ്പൊട്ടലിെൻറ ഉറവിടം എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ജലസംഭരണിക്കായി കുഴിയെടുത്തപ്പോൾ കൂട്ടിയിട്ട മണ്ണും കല്ലും വീടുകൾക്ക് മുകളിൽ വീണതാണ് ദുരന്തം ഇരട്ടിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.