ന്യായ്പദ്ധതി ഉയർത്തി പ്രിയങ്ക ഗാന്ധി; ഇടത് സർക്കാർ തുടർച്ചയായി വാഗ്ദാന ലംഘനം നടത്തുന്നുവെന്ന് വിമർശനം

ചാലക്കുടി: ന്യായ്പദ്ധതി ഉയർത്തി തൃശൂരിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ഇടത് സർക്കാർ കേരളത്തിൽ തുടർച്ചയായി വാഗ്ദാന ലംഘനം നടത്തുന്നുവെന്ന് പ്രിയങ്ക ആരോപിച്ചു.

താനുമൊരു വീട്ടമ്മയാണ്. വീട്ടമ്മമാരുടെ പ്രവൃത്തികളുടെ മൂല്യങ്ങൾ തനിക്കറിയാം. ഏത് സർക്കാർ അധികാരത്തിൽ വന്നാലും അക്കാര്യം മനസിലാക്കണമെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.


എൽ.ഡി.എഫിന്‍റെ നയങ്ങൾ കാരണം കേരള രാഷ്ട്രീയം അക്രമാസക്തമായി. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിക്കണം. കോപത്തിന്‍റെയും വിദ്വേഷത്തിന്‍റെയും രാഷ്ട്രീയം വലിയ വെല്ലുവിളിയാണ്. അക്രമങ്ങൾക്കും സംഘർഷങ്ങൾക്കും അറുതി വരുത്താൻ സമാധാന-മൈത്രി വകുപ്പ് രൂപീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.


യു.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പ്രിയങ്ക പ്രസംഗത്തിൽ ആവർത്തിച്ചു. ഉച്ചക്ക് ശേഷം വടക്കാഞ്ചേരിയിൽ നിന്ന് തൃശൂർ വരെ പ്രിയങ്ക ഗാന്ധി റോഡ് ഷോ നടത്തും. ഇരിങ്ങാലക്കുട, തൃശൂർ, ചാവക്കാട് എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ പ്രിയങ്ക പങ്കെടുക്കും.

Full View


Tags:    
News Summary - Priyanka Gandhi's campaign in Thrissur by raising the issue of justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.