മലപ്പുറം: ജോലി സമയത്ത് സ്വകാര്യ പ്രാക്ടീസ് നടത്തിയ സർക്കാർ ഡോക്ടർ പിടിയിൽ. മലപ്പുറം കോട്ടപ്പടി താലൂക് ക് ആശുപത്രിയിൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. സക്കീന നടത്തിയ പരിശോധനയിലാണ് ഇദ്ദേഹം പിടിയിലായത്.
കഴിഞ്ഞ ദ ിവസം ഉച്ചയോടെയാണ് ആശുപത്രിയുടെ പ്രവർത്തനവും ദൈനംദിനകാര്യങ്ങളും പരിശോധിക്കാൻ ഡി.എം.ഒ എത്തിയത്. ഈ സമയത്ത് വാർഡിലും അത്യാഹിത വിഭാഗത്തിലുമായി രണ്ടു ഡോക്ടർമാർ വേണമെങ്കിലും അത്യാഹിത വിഭാഗത്തിൽ മാത്രമാണ് ആളുണ്ടായിരുന്നത്. വാര്‍ഡിലെ രോഗികളുടെ ചുമതലയുള്ള ഡോക്ടർ സ്ഥലത്തില്ലാത്തതിനാൽ അന്വേഷിച്ചപ്പോൾ ആശുപത്രിക്ക് സമീപത്തെ ക്ലിനിക്കിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടു.
ഇതേതുടർന്ന് ഡി.എം.ഒ ആശുപത്രി സൂപ്രണ്ടിനോടും ഡോക്ടറോടും വിശദീകരണം ചോദിച്ചിട്ടുണ്ട്. വിദശീകരണം ലഭിച്ചശേഷം ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറുമെന്നും അവരാണ് നടപടി സ്വീകരിക്കേണ്ടതെന്നും ഡി.എം.ഒ പറഞ്ഞു. സൂപ്രണ്ടിെൻറ വിശദീകരണവും ആരോഗ്യവകുപ്പ് പരിശോധിക്കും. ഡി.എം.ഒ മറ്റു ചില പ്രശ്‌നങ്ങളും കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.