സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ പണിമുടക്കിലേക്ക്; ദിവസവേതനം 1500 രൂപയാക്കണം

വേതന വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ പണിമുടക്കിലേക്ക്. ദിവസവേതനം 1500 രൂപ ആക്കണമെന്നാവശ്യപ്പെട്ടാണ് സമരം. വ്യാഴാഴ്ച തൃശൂര്‍ ജില്ലയില്‍ പണിമുടക്കി പ്രകടനം നടത്തും. പരിഹാരമുണ്ടായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പണിമുടക്കാനാണ് തീരുമാനം.

2017ലാണ് അവസാനമായി നഴ്‌സുമാരുടെ ശമ്പള വര്‍ധനവ് നടത്തിയത്. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ ശമ്പള വര്‍ധനവ് നടപ്പാക്കണമെന്നാണ് നിയമം. നിലവില്‍ അഞ്ച് വര്‍ഷമായിട്ടും ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് നഴ്‌സുമാര്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നത്.

വേതന വര്‍ധനവില്‍ രണ്ട് തവണ കൊച്ചി ലേബര്‍ കമ്മീഷണര്‍ ഓഫീസിലും തൃശ്ശൂര്‍ ലേബര്‍ കമ്മീഷണര്‍ ഓഫീസിലും ചര്‍ച്ചകള്‍ നടന്നു. കൊച്ചിയിലെ ചര്‍ച്ച സമവായമാവാതെ പിരിയുകയും തൃശൂരിലെ ചര്‍ച്ചയിലെ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികള്‍ എത്താതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തിലേക്ക് നയിച്ചത്.

Tags:    
News Summary - Private Nursing Staffs strike demanding salary hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.