Representational Image
Posted On
date_range Updated On
date_range ഫീസ് വൈകിയതിന് വിദ്യാർഥിയെ നിലത്തിരുത്തിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: ഫീസ് അടക്കാൻ വൈകിയതിന് വിദ്യാർഥിയെ നിലത്തിരുത്തിയ സംഭവത്തിൽ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം ആൽത്തറ ജങ്ഷനിലെ ശ്രീ വിദ്യാധിരാജ ഹൈസ്കൂളിലാണ് സംഭവമുണ്ടായത്. സ്കൂൾ മാനേജ്മെന്‍റ് ആണ് നടപടി അറിയിച്ചത്.
ഏഴാം ക്ലാസ് വിദ്യാർഥിയോടാണ് പ്രിൻസിപ്പൽ ക്രൂരത ചെയ്തത്. കുട്ടിയുടെ പിതാവ് സംഭവം അന്വേഷിച്ചപ്പോൾ, ഭംഗിയുള്ള തറയിലാണ് ഇരുത്തിയത് എന്നായിരുന്നു പ്രിൻസിപ്പലിന്‍റെ പരിഹാസം.
പ്രിൻസിപ്പലിന് തെറ്റുപറ്റിയെന്നാണ് മാനേജ്മെന്‍റ് ആദ്യം വിശദീകരിച്ചത്. സംഭവം പുറത്തറിഞ്ഞതോടെയാണ് നടപടി ഉണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.