പ്രധാനമന്ത്രിയുടെ വേദിക്ക് ബോംബ് ഭീഷണി: അന്വേഷണം ഊര്‍ജിതമാക്കി

കോഴിക്കോട്: ബി.ജെ.പി ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടത്തെിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയുണ്ടായ വ്യാജ ബോംബ് ഭീഷണി സംബന്ധിച്ച് വിശദമായ അന്വേഷണം തുടങ്ങി. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് നടക്കാവ് പൊലീസ് സ്്റ്റേഷനിലേക്ക് അജ്ഞാതന്‍െറ ബോംബ് ഭീഷണിയുണ്ടായത്. പാകിസ്താനില്‍നിന്നാണ് വിളിക്കുന്നതെന്ന് ഹിന്ദിയില്‍ പറഞ്ഞ് തുടങ്ങിയ സന്ദേശത്തില്‍ പ്രധാനമന്ത്രിയുടെ വേദിയില്‍ ബോംബ് പൊട്ടുമെന്ന് അറിയിച്ച് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.

സംഭവത്തെക്കുറിച്ച് നടക്കാവ് പൊലീസും കേന്ദ്ര ഏജന്‍സികളും അന്വേഷണം ഊര്‍ജിതമാക്കി. ഇന്‍റര്‍നെറ്റ് കാള്‍ മുഖേന ഗള്‍ഫില്‍നിന്നാണ് ഫോണ്‍വന്നതെന്നാണ് സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കണ്ടത്തെിയത്. ഇന്‍റര്‍നെറ്റ് ഫോണായതിനാല്‍ വിശദാംശങ്ങള്‍ കണ്ടത്തൊനാവാതെ വലയുകയാണ് പൊലീസ്. കോയമ്പത്തൂര്‍ ആസ്ഥാനമായ സംഘമാണ് ഫോണ്‍വിളിക്ക് പിന്നിലെന്നാണ്  പ്രാഥമിക വിലയിരുത്തല്‍. ബോംബ് ഭീഷണിയെ തുടര്‍ന്ന് 24, 25 തീയതികളിലായി പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങുകളിലെല്ലാം കര്‍ശന പരിശോധന നടന്നിരുന്നു. ഡല്‍ഹിയില്‍നിന്നത്തെിയ ബോംബ് സ്ക്വാഡും പൊലീസും ചേര്‍ന്ന് വേദികളെല്ലാം പരിശോധിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓരോ നീക്കവും എസ്.പി.ജി അടക്കമുള്ളവരുടെ കര്‍ശന നിരീക്ഷണത്തിലായിരുന്നു.

ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് അങ്കലാപ്പിലായ പൊലീസ് കടവ് റിസോര്‍ട്ട്, സാമൂതിരി സ്കൂള്‍, സ്വപ്നനഗരി, ഗവണ്‍മെന്‍റ് ഗെസ്റ്റ് ഹൗസ്, ശ്രീകണ്ഠേശ്വര ക്ഷേത്രം തുടങ്ങി പ്രധാനമന്ത്രിയുടെ ചടങ്ങുള്ള എല്ലാ സ്ഥലങ്ങളും വിശദമായി പരിശോധിച്ചു. ഡല്‍ഹിയില്‍നിന്നത്തെിയ ബോംബ് സ്ക്വാഡിലെ 45 അംഗ സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാന പൊലീസിന്‍െറ സഹായത്തോടെയായിരുന്നു പരിശോധന. വെസ്റ്റ്ഹില്‍ ഹെലിപ്പാഡ്, കോഴിക്കോട് ബീച്ച്, റോഡ് മാര്‍ഗം മോദി പോകുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളും പരിശോധിച്ചു.

സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ ഐ.ബിയും എസ്.പി.ജിയും നടത്തിയ അന്വേഷണത്തിലാണ് സിം കാര്‍ഡിന്‍െറ ഉടമയെയും വിളിച്ച സ്ഥലത്തെയും പറ്റി പ്രാഥമിക വിവരം ലഭിച്ചത്. നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കോയമ്പത്തൂരില്‍ അന്വേഷണം നടത്തുകയാണ്.അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഫോണ്‍ ഭീഷണി സംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ഒരു കാരണവശാലും ലഭിക്കാന്‍ പാടില്ളെന്ന് പ്രധാനമന്ത്രിയുടെ ഓഫിസും കേന്ദ്ര ആഭ്യന്തരവകുപ്പും ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

Tags:    
News Summary - prime ministers security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.