എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരുടെ സമരം അവസാനിപ്പിച്ചു

എറണാകുളം: സീറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത വൈദികരുടെ സമരം അവസാനിപ്പിച്ചു.സ്ഥിരം സിനഡുമായുള ്ള ചർച്ചയിലാണ്​ സമരം പിൻവലിക്കാൻ ധാരണയായത്​. സഹായമെ​ത്രാൻമാരുടെ സസ്​പെൻഷൻ പിൻവലിക്കുമെന്ന്​ സ്ഥിരം സിനഡ്​ വ ൈദികർക്ക്​ ഉറപ്പ്​ നൽകി.

വ്യാജരേഖ കേസ്​, കർദ്ദിനാളിനെതിരായ പരാതികൾ എന്നിവ പൂർണ്ണ സിനഡ്​ യോഗത്തിൽ ചർച്ച ചെയ്യാനും ധാരണയായി. അടുത്ത മാസമായിരിക്കും പൂർണ്ണ സിനഡ്​ ചേരുക.

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ എറണാകുളം അങ്കമാലി അതിരൂപത ചുമതലയിൽ നിന്ന് മാറ്റണമെന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ്​ ഒരു വിഭാഗം വൈദികർ ഉപവാസ സമരം തുടങ്ങിയത്​. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ അതിരൂപത ചുമതലയിൽ നിന്ന് മാറ്റുക, ഓഗസ്റ്റിൽ നടക്കുന്ന മെത്രാൻ സിനഡിൻെറ അധ്യക്ഷസ്ഥാനത്ത് നിന്ന് ആലഞ്ചേരിയെ മാറ്റുക, സസ്പെൻഡ് ചെയ്യപ്പെട്ട ബിഷപ്പുമാരെ പൂർണ്ണചുമതലയോടെ തിരിച്ചെടുക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് വൈദികർ ഉയർത്തിയത്​.

Tags:    
News Summary - Priest strike in ernakulam angamaly diocese-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.