പ്രകൃതിവിരുദ്ധ പീഡനം: പൊലീസിനെ വെട്ടിച്ച്​ കടന്ന വൈദികൻ പിടിയിൽ

പുത്തൂര്‍(കൊല്ലം): വൈദിക പഠനത്തിനെത്തിയ വിദ്യർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന  കേസിൽ പൊലീസിനെ വെട്ടിച്ചു മുങ്ങിയ വൈദികന്‍ പിടിയിലായി. കൊല്ലം പുത്തൂരില്‍ നിന്ന് മുങ്ങിയ വൈദികൻ കണ്ണൂര്‍ സ്വദേശി ഫാ.തോമസ് പാറേക്കള(42)ത്തിനെ മധുരയില്‍ നിന്നാണ് പൊലീസ്​ പിടികൂടിയത്. ചോദ്യംചെയ്യലിനായി കൊട്ടാരക്കര റൂറല്‍ എസ്.പി ഓഫീസിലേക്ക് പ്രതിയെ വൈകാതെ എത്തിക്കും. തേവലപ്പുറം പുല്ലാമലയില്‍ പ്രവര്‍ത്തിക്കുന്ന സെമിനാരിയില്‍ വൈദികപഠനത്തിനെത്തിയ മൂന്നു കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി​െയന്നാണ്​ കേസ്​.

കൊല്ലം പൂത്തൂര്‍ സ​െൻറ്​ മേരീസ് പള്ളി വികാരിയാണ് ഫാ. തോമസ് പാറേക്കളം. 2016 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. പുല്ലാമലയില്‍ പ്രവര്‍ത്തിച്ചിരുന്ന സെമിനാരിയിലെ വൈദിക അധ്യാപകനായിരുന്നു ഫാ. തോമസ് പാറേക്കളം. ഇവിടെ വൈദികപഠനത്തിനെത്തിയ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ്​ പരാതി. സെമിനാരിയില്‍നിന്ന് പഠനം നിര്‍ത്തിപ്പോയ പൂവാര്‍ കരിങ്കുളം സ്വദേശിയായ 14കാരന്‍ വീട്ടുകാരോടൊപ്പം പൂവാര്‍ സി.ഐക്കാണ് പരാതിനല്‍കിയത്. തന്നോടൊപ്പം മറ്റു മൂന്നുകുട്ടികളെയും ഇത്തരത്തില്‍ പീഡിപ്പിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

പൂവാര്‍ സി.ഐയുടെ നേതൃത്വത്തില്‍ ഞായറാഴ്ച ഉച്ചക്ക്​ രണ്ടരയോടെ പൊലീസ്​ സംഘം പുല്ലാമലയിലെത്തി വൈദികനെ കസ്റ്റഡിയിലെടുത്തിരുന്നു. തെളിവെടുപ്പ്​ നടത്തുന്നതിനിടെ പൊലീസിനെ കബളിപ്പിച്ച് വൈദികന്‍ രക്ഷപ്പെടുകയായിരുന്നു.

Tags:    
News Summary - priest escaped from police is in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.