ദ്രൗപദി മുർമു

രാഷ്ട്രപതിയുടെ കേരളാ സന്ദർശനം തുടരുന്നു, ഇന്ന് മൂന്ന് പരിപാടികൾ; കെ.ആർ. നാരായണന്‍റെ പ്രതിമ അനാച്ഛാദനം ചെയ്യും, കോട്ടയത്തും ശിവഗിരിയിലും കർശന സുരക്ഷ

കോട്ടയം/വർക്കല: രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ രണ്ടാംദിന സന്ദർശനം തുടരുന്നു. കോട്ടയത്തെയും ശിവഗിരിയിലെയും പരിപാടികളിൽ ഇന്ന് പങ്കെടുത്തും. രാജ്​ഭവൻ വളപ്പിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. പാലാ സെന്‍റ്​ തോമസ്​ കോളജ്​ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പ​ങ്കെടുക്കും. ശിവഗിരി സന്ദർശനത്തിനും ശ്രീനാരായണ ഗുരു മഹാസമാധി ശതാബ്ദി ആചരണം ഉദ്ഘാടനം ചെയ്യും.

വ്യാഴാഴ്ച രാവിലെ 10.30ന് രാജ്​ഭവൻ വളപ്പിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. തുടർന്നാണ്​​ 11.55ന് വർക്കലയി​ലേക്ക്​ പുറപ്പെടുക. ഉച്ചക്ക് 12.30ന് പാപനാശം ഹെലിപാഡിൽ എത്തുന്ന രാഷ്ട്രപതി റോഡ് മാർഗം ശിവഗിരിയിലെത്തും. 12.40ന് സമാധി മണ്ഡപം സന്ദർശിച്ച ശേഷം 12.50ന് തീർഥാടന സമ്മേളന വേദിയിലെത്തുന്ന രാഷ്ട്രപതി മഹാസമാധി ശതാബ്ദി ആചരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മന്ത്രിമാരായ വി.എൻ. വാസവൻ, വി. ശിവൻകുട്ടി, അടൂർ പ്രകാശ് എം.പി, വി. ജോയി എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.

ശിവഗിരി മഠത്തിൽ ഉച്ചഭക്ഷണം കഴിഞ്ഞ് 2.40ന് രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് പോകും. തിരുവനന്തപുരത്തു നിന്ന്​ വൈകീട്ട്​ 3.50ന്​ പാലാ സെന്‍റ്​ തോമസ്​ കോളജിലെ ഹെലിപ്പാഡിൽ രാഷ്ട്രപതി ഹെലികോപ്ടറിൽ എത്തിച്ചേരും. പാല സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനം ഉദ്ഘാടനം ചെയ്യും.

തുടർന്ന്​ കോളജിലെ ഒരുമണിക്കൂർ നീളുന്ന പരിപാടിക്കു ശേഷം പാലായിൽ നിന്ന്​ ഹെലികോപ്​ടറിൽ കോട്ടയം പൊലീസ്​ പരേഡ്​ ഗ്രൗണ്ടിൽ എത്തും. 6.20ന് റോഡ്​മാർഗം രാഷ്ട്രപതി കുമരകം താജ് റിസോർട്ടിലെത്തും. കുമരകം താജ്​ഹോട്ടലിൽ അത്താഴം കഴിച്ച്​ വിശ്രമിക്കുന്ന രാഷ്ട്രപതി 24ന്​ രാവിലെ 11ന്​ റോഡ്​മാർഗം കോട്ടയത്തെത്തി അവിടെ നിന്ന്​ കൊച്ചിയിലേക്ക്​ ഹെലികോപ്ടറിൽ മടങ്ങും.

വെള്ളിയാഴ്ച 11.35ന് കൊച്ചി നാവിക വിമാനത്താവളത്തിലെ ചടങ്ങിൽ സംബന്ധിക്കും. റോഡ് മാർഗം 12ന് എറണാകുളം സെന്റ് തെരേസാസ് കോളജിലെത്തി ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കും. 1.10ന് ബോൾഗാട്ടി പാലസിൽ ഉച്ചഭക്ഷണവും വിശ്രമവും. വൈകീട്ട് 3.45ന് നാവികസേന വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ കൊച്ചി വിമാനത്താവളത്തിലെത്തി 4.15ന് പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങും.

ശിവഗിരിൽ കർശന സുരക്ഷ

രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ശിവഗിരിയിൽ കർശന സുരക്ഷ ഏർപ്പെടുത്തി. രാഷ്ട്രപതി ഉദ്ഘാടനം ചെയ്യുന്ന ശ്രീനാരായണ ഗുരു സമാധി ശതാബ്ദി സമ്മേളനത്തിൽ സംബന്ധിക്കുന്നവര്‍ തിരിച്ചറിയല്‍ രേഖ കൈയിൽ കരുതണം. രാവിലെ 10 മുതല്‍ സമ്മേളന ഹാളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശിക്കാം.

വലിയ ബാഗ്, കുപ്പിവെള്ളം എന്നിവ കൈവശം വെക്കാൻ അനുവദിക്കില്ല. ഓഡിറ്റോറിയത്തില്‍ പ്രവേശിച്ചവർക്ക് സമ്മേളനം കഴിയുന്നതുവരെ പുറത്തുപോകാന്‍ അനുമതി ഉണ്ടാവില്ല. ശിവഗിരി സ്കൂള്‍, ശിവഗിരി സെന്‍ട്രല്‍ സ്കൂള്‍, നഴ്സിങ് കോളജ് എന്നിവിടങ്ങളില്‍ വാഹന പാര്‍ക്കിങ് സൗകര്യം ഒരുക്കി. മറ്റൊരിടത്തും പാര്‍ക്കിങ് അനുവദിക്കില്ല.

കോട്ടയത്ത് സ്കൂ​ൾ പ്ര​വ​ർ​ത്ത​ന സ​മ​യ​ത്തി​ലും മാ​റ്റം

രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ ന​ഗ​ര​ത്തി​ൽ ക​ർ​ശ​ന ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മാ​ണ്​. വ്യാ​​ഴാ​ഴ്ച​ വൈ​കു​ന്നേ​രം മു​ത​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​വ​രെ രാ​ഷ്ട്ര​പ​തി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ക​ട​ന്നു​പോ​കു​ന്ന റോ​ഡു​ക​ളു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചു.

ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് പാ​ലാ​യും കോ​ട്ട​യ​വും കു​മ​ര​ക​വും. രാ​ഷ്ട്ര​പ​തി ക​ട​ന്നു പോ​കു​ന്ന റോ​ഡി​ന് ഇ​രു​വ​ശ​വും ബാ​രി​ക്കേ​ഡ്​ ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യി. കോ​ട്ട​യ​ത്തു​നി​ന്ന് കു​മ​ര​ക​ത്തേ​ക്ക് രാ​ഷ്ട്ര​പ​തി​ക്ക്​ സ​ഞ്ച​രി​ക്കേ​ണ്ട വാ​ഹ​ന​വ്യൂ​ഹ​ത്തി​ന്റെ ട്ര​യ​ൽ റ​ൺ ന​ട​ത്തി. രാ​ഷ്ട്ര​പ​തി സ​ഞ്ച​രി​ക്കു​ന്ന ഹെ​ലി​കോ​പ്ട​ർ കോ​ട്ട​യം പൊ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ട്, പാ​ലാ സെ​ന്റ് തോ​മ​സ് കോ​ള​ജ് ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​റ​ക്കി​യും ട്ര​യ​ൽ ന​ട​ത്തി.

ര​ണ്ടു ദി​വ​സ​വും സ്‌​കൂ​ൾ പ്ര​വ​ർ​ത്ത​ന സ​മ​യ​ത്തി​ലും മാ​റ്റ​മു​ണ്ടെ​ന്ന് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. 23ന് ​ജി​ല്ല​യി​ലെ എ​ല്ലാ സ്‌​കൂ​ളും വൈ​കു​ന്ന​രം മൂ​ന്നി​ന്​ മു​മ്പ്​ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്ക​ണം. 24ന് ​കോ​ട്ട​യം താ​ലൂ​ക്കി​ലെ എ​ല്ലാ സ്‌​കൂ​ളും രാ​വി​ലെ 8.30ന് ​മു​മ്പ്​ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്ക​ണം.

വ്യോ​മ​സു​ര​ക്ഷ ക്ര​മീ​ക​ര​ണ ഭാ​ഗ​മാ​യി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ 23ന് ​ഉ​ച്ച​ക്ക്​ 12 മു​ത​ൽ 24ന് ​ഉ​ച്ച​ക്ക്​ 12 വ​രെ ഹെ​ലി​കോ​പ്റ്റ​റു​ക​ളും ഡ്രോ​ണു​ക​ളും, മൈ​ക്രോ​ലൈ​റ്റ് എ​യ​ർ​ക്രാ​ഫ്റ്റു​ക​ളും യു​എ.​വി​ക​ളും പ​റ​ത്തു​ന്ന​തു ക​ല​ക്ട​ർ നി​രോ​ധി​ച്ചു. കോ​ട്ട​യം പൊ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ട്, പാ​ലാ സെ​ന്റ് തോ​മ​സ് കോ​ള​ജ്, പാ​ലാ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം, കോ​ട്ട​യം സി.​എം.​എ​സ് കോ​ള​ജ് ഗ്രൗ​ണ്ട്, കോ​ട്ട​യം നെ​ഹ്റു സ്റ്റേ​ഡി​യം, കു​മ​ര​കം താ​ജ് ഹോ​ട്ട​ൽ എ​ന്നി​വ​യു​ടെ​യും കോ​ട്ട​യം ജി​ല്ല​യി​ലെ മ​റ്റു ഹെ​ലി​പാ​ഡു​ക​ളു​ടെ​യും സ​മീ​പ​സ്ഥ​ല​ങ്ങ​ളു​ടെ​യും വ്യോ​മ​മേ​ഖ​ല​യി​ലാ​ണ് നി​രോ​ധ​നം.

Tags:    
News Summary - President's Droupadi Murmu visit to Kerala continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.