പ്രീത ഷാജിയുടെ വീടും പറമ്പും ലേലം ചെയ്ത നടപടി ഹൈകോടതി റദ്ദാക്കി

കൊച്ചി: വായ്പ കുടിശ്ശികയുടെ പേരിൽ ഇടപ്പള്ളി പത്തടിപ്പാലം സ്വദേശി പ്രീത ഷാജിയുടെ വീടും പറമ്പും ലേലം ചെയ്ത എച ്ച്.ഡി.എഫ്.സി ബാങ്ക്​ നടപടി ഹൈകോടതി റദ്ദാക്കി. ഭൂമി ലേലം ചെയ്ത് കടം ഇൗടാക്കാനുള്ള ഡെബ്റ്റ് റിക്കവറി ൈട്രബ്യൂണ ൽ വിധിയുടെ കാലാവധി കഴിഞ്ഞ്​ എട്ടു വർഷത്തിനുശേഷം ലേലം നടത്തിയത് നിയമവിരുദ്ധമാണെന്നാരോപിച്ച് പ്രീതയുടെ ഭർത്ത ാവ് എം.വി. ഷാജി നൽകിയ ഹരജിയിലാണ് ചീഫ് ജസ്​റ്റിസ് ഋഷികേശ്​റോയി, ജസ്​റ്റിസ്​ എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങിയ ബെഞ്ച്​ ചരിത്ര വിധി പുറപ്പെടുവിച്ചത്​. ൈട്രബ്യൂണൽ വിധി വർഷങ്ങൾക്ക്​ ശേഷം നടപ്പാക്കിയത്​ നിയമപരമായി നിലനിൽക്കുന്നതല്ലെന്നായിരുന്നു ഹരജിയിലെ വാദം.

ൈട്രബ്യൂണലി​​െൻറ 2005 ജൂൺ 10ലെ വിധിയുടെ കാലാവധി മൂന്നു വർഷമാണെന്നിരിക്കെ 2014 ഫെബ്രുവരി 24 നാണ് ലേലം നടത്തിയതെന്ന്​ കോടതി ചൂണ്ടിക്കാട്ടി. ബാധ്യത ഇൗടാക്കാനുള്ള വിധിക്ക് മൂന്നു വർഷത്തെ കാലാവധിയേ ഉള്ളൂവെന്ന് ആദായ നികുതി നിയമം രണ്ടാം ഷെഡ്യൂളിലെ ചട്ടം 63 ബിയിൽ പറയുന്നുണ്ട്​. ഇതിനുശേഷം വിധി നടപ്പാക്കാൻ കഴിയില്ല. വിധിയുടെ കാലാവധി കഴിയുന്ന 2009 മാർച്ച് 31ലെ കണക്കനുസരിച്ച് കുടിശ്ശിക എത്രയെന്ന് അറിയിക്കാൻ നേര​േത്ത ഹൈകോടതി ബാങ്കിന് നിർദേശം നൽകിയിരുന്നു. 43.51 ലക്ഷം രൂപയാണെന്ന് ബാങ്ക് മറുപടിയും നൽകി. ഇൗ തുക അടുത്ത മാർച്ച് 15 നകം ബാങ്കിലടച്ചാൽ ഭൂമി വിട്ടു നൽകണം. ബാങ്കിൽനിന്ന് ഭൂമി ലേലത്തിൽ വാങ്ങിയ എം. എൻ. രതീഷിന് ഹരജിക്കാരനായ ഷാജി 1.89 ലക്ഷം രൂപ നൽകണം. ഇല്ലെങ്കിൽ ബാങ്ക് നൽകണം. ബാധ്യത ഹരജിക്കാരുടെ കുടിശ്ശികയിൽ ചേർത്ത്​ ഇൗടാക്കാം. ഭൂമി വാങ്ങാൻ രതീഷ് നൽകിയ പണം സേവിങ്​സ്​ അക്കൗണ്ടിലെ പലിശക്ക്​ തുല്യമായ തുക കൂടി ചേർത്ത്​ ബാങ്ക് തിരിച്ചു നൽകണമെന്നും വിധിയിൽ പറയുന്നു.

ൈട്രബ്യൂണൽ വിധിയെത്തുടർന്ന് 2005 സെപ്​റ്റംബർ ഒമ്പതിന് നൽകിയ റിക്കവറി സർട്ടിഫിക്കറ്റ്, 2013 ഒക്ടോബർ 28 ലെ വിൽപന വിളംബരം, 2015 മേയ് 22 ന് ഉത്തരവ് നടപ്പാക്കാൻ അഭിഭാഷക കമീഷണറെ നിയോഗിച്ച ഉത്തരവ് എന്നിവയും കോടതി റദ്ദാക്കി. ഒരു മാസത്തിനകം ഹരജിക്കാരൻ ബാങ്കിൽ പണമടച്ചില്ലെങ്കിൽ ൈട്രബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിൽ പുതിയ റിക്കവറി സർട്ടിഫിക്കറ്റ് നേടി ലേലമുൾപ്പെടെയുള്ള തുടർ നടപടി ബാങ്കിന്​ സ്വീകരിക്കാം. രണ്ടു​ ലക്ഷം രൂപയുടെ വായ്​പക്ക്​ ജാമ്യം നിന്നതി​​െൻറ പേരിൽ പ്രീത ഷാജിയുടെ തൃക്കാക്കര വില്ലേജിലെ 18.2 സ​െൻറ്​ ഭൂമിയാണ് ബാങ്ക് ലേലം ചെയ്തത്.

Tags:    
News Summary - Preetha Shaji's Debt Recovery - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.