തൃശൂർ: പൊലീസ് കൺട്രോൾ റൂം വാഹനത്തിന് പൂജ; ഭയഭക്തിയോടെ തൊഴുത് കാണിക്കയിട്ട് പൊലീസുകാർ. തമിഴ്നാട്ടിലെയോ കർണാടകയിലെയോ ആന്ധ്രയിലെയോ പൊലീസുകാരല്ല.
കേരള പൊലീസിലാണ് സംഭവം. കെ.എൽ 01 സി.എഫ്- 2535 എന്ന നമ്പറുള്ള പുത്തൻ പൊലീസ് കൺട്രോൾ റൂം വാഹനമാണ് പൂജ നടത്തുന്നത്. ഭയഭക്തിയോടെ പൊലീസുകാരുമുണ്ട്. പൊലീസുകാരൻതന്നെ പകർത്തിയ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
വാഹനം പൂജിച്ച ശേഷം കളഭം തൊടീക്കാനെത്തുന്ന പൂജാരിയോട് വാഹനത്തിെൻറ മുൻവശത്തെ ഗ്ലാസിലും ലൈറ്റുകളിലും തൊടുവിക്കണമെന്ന് പൊലീസുകാർ പറയുന്നുണ്ട്. തേങ്ങയുടച്ച് പ്രസാദം കൈമാറുമ്പോൾ പൊലീസുകാരൻ പേഴ്സിൽ നിന്നും കറൻസിയെടുത്ത് ദക്ഷിണ നൽകുന്നതും പൂജാരിയുടെ കാൽതൊട്ട് നമസ്കരിക്കുകയും ചെയ്യുന്നു. പ്രസാദം സ്വീകരിച്ച് വാഹനത്തിെന വലം വെക്കുന്നതുൾപ്പെടെ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.