ഷാഫി പറമ്പിൽ എം.പിക്കും എം. വിൻസെന്‍റ് എം.എൽ.എക്കുമൊപ്പം കെ.എച്ച്. സുധീർ ഖാൻ
തിരുവനന്തപുരം: സ്ഥാനാർഥികളുടെ നിര്യാണത്തെ തുടർന്ന് മാറ്റിവെച്ച സംസ്ഥാനത്തെ മൂന്ന് തദ്ദേശ വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ രണ്ടിടത്ത് യു.ഡി.എഫിന് ജയം. ഒരിടത്ത് എൽ.ഡി.എഫും ജയിച്ചു.
തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.എച്ച്. സുധീർഖാൻ (കോൺഗ്രസ്) 83 വോട്ടിനും മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി കൊരമ്പയിൽ സുബൈദ (മുസ്ലിം ലീഗ്) 222 വോട്ടിനും വിജയിച്ചു.
എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി സി.ബി. രാജീവ് (സി.പി.എം) 221 വോട്ടിനും വിജയിച്ചു.
ശ്രദ്ധേയ മത്സരം നടന്ന തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡ് എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ കോർപറേഷനിലെ കോൺഗ്രസ് അംഗബലം 20 ആയി ഉയർന്നു. ഇവിടെ ബി.ജെ.പി മൂന്നാം സ്ഥാനത്താണ്. വിഴിഞ്ഞത്ത് ജയിച്ചാൽ കോർപറേഷനിൽ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ഉറപ്പാക്കാമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.