കോഴിക്കോട്: കടബാധ്യതയൊഴിഞ്ഞതോടെ പ്രസന്നക്ക് സമാധാനമായി. മസ്തിഷ്ക മരണം സംഭവിച്ച മകെൻറ അവയവങ്ങൾ അഞ്ചുപേർക്ക് നൽകി മാതൃകയായ ബേപ്പൂർ വലിയപറമ്പിൽ പ്രസന്നയുടെ സമാനതകളില്ലാത്ത ജീവിതത്തെക്കുറിച്ച് കഴിഞ്ഞദിവസം ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. കുവൈത്തിൽനിന്ന് വാർത്ത കണ്ടതിനെ തുടർന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പ്രസന്നയുടെ അവസ്ഥ നേരിട്ടറിയാൻ ഗ്രൂപ് റീജനൽ ഡയറക്ടർ പി.പി. പക്കർകോയയെ ചുമതലപ്പെടുത്തുകയായിരുന്നു. വീട്ടിലെത്തിയ സംഘം, മാറ്റിവെച്ച വൃക്കയും തകരാറിലായി ജീവിതത്തോട് മല്ലടിക്കുന്ന പ്രസന്നയുടെ അവസ്ഥ മനസ്സിലാക്കുകയായിരുന്നു. നാലു സെൻറ് സ്ഥലത്തിെൻറ ആധാരം ബാങ്കിൽ പണയപ്പെടുത്തിയായിരുന്നു ചികിത്സ നടത്തിയത്. ലുലു ഗ്രൂപ് പ്രതിനിധികൾ ബാങ്ക് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കടബാധ്യതയെക്കുറിച്ച് അന്വേഷിക്കുകയും നാലു ലക്ഷം രൂപക്ക് ബാധ്യത തീർക്കാൻ സമ്മതിക്കുകയുമായിരുന്നു
വെള്ളിയാഴ്ച ഉച്ചയോടെ ലുലു ഗ്രൂപ് പ്രതിനിധികൾ ബാങ്കിന് ചെക്ക് കൈമാറി. പണയപ്പെടുത്തിയ രേഖകൾ ഞായറാഴ്ച വീട്ടിലെത്തിച്ച് കൈമാറും. പ്രസന്നക്ക് ബാങ്കിലെ കടംവീട്ടാൻ നാലുലക്ഷം രൂപ വേണമെന്ന വാർത്തയറിഞ്ഞതോടെ ഏറെപേരാണ് സഹായവുമായി മുന്നോട്ടുവന്നത്. മസ്തിഷ്ക മരണം സംഭവിച്ച മകെൻറ കണ്ണും കരളും വൃക്കയും അഞ്ചുപേർക്ക് നൽകി 28 ദിവസം കഴിയുേമ്പാൾ ഏക മകളുടെ ഭർത്താവും മരണപ്പെട്ടു. മകളുടെ രണ്ടു പെൺകുട്ടികളിൽ ഒരാൾക്ക് സംസാരശേഷിയും കേൾവിയുമില്ല. ഒമ്പതുമാസം മുമ്പ് ഭർത്താവ് സുദർശനും മരിച്ചതോടെ പ്രതീക്ഷകൈവിട്ടിരിക്കെയാണ് ഉദാരമതികളുടെ സഹായം സമാധാനം പകരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.