ജ​ന​വി​കാ​രം വി.​ഡി സ​തീ​ശ​നൊ​പ്പ​മെ​ന്ന്​ ലീ​ഗ്; സി​റ്റി​ങ് എം.​എ​ൽ.​എ മു​ഖ്യ​മ​​ന്ത്രി​യാ​ക​ണ​മെ​ന്ന് കേ​ര​ള കോ​ൺഗ്രസ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​മ്പോ​ൾ ജ​ന​ഹി​ത​വും ജ​ന​വി​കാ​ര​വും പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്​ ഹൈ​ക​മാ​ൻ​ഡ്​ നി​രീ​ക്ഷ​ക​രെ അ​റി​യി​ച്ച്​ യു.​ഡി.​എ​ഫ്​ ഘ​ട​ക​ക​ക്ഷി​ക​ൾ. മു​സ്​​ലിം ലീ​ഗും കേ​ര​ള കോ​ൺ​ഗ്ര​സും ജ​ന​വി​കാ​രം വി.​ഡി സ​തീ​ശ​നൊ​പ്പ​മാ​ണെ​ന്ന്​ കൃ​ത്യ​മാ​യി ഹൈ​ക​മാ​ൻ​ഡ്​ പ്ര​തി​നി​ധി​ക​ളെ അ​റി​യി​ച്ചു.

ജ​ന​വി​കാ​രം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യം ആ​ർ.​എ​സ്.​പി​യും അ​റി​യി​ച്ചു. കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ​മാ​രി​ൽ​നി​ന്ന്​ അ​ഭി​പ്രാ​യം തേ​ടി​യ​ ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ്​ ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ൾ നി​ല​പാ​ട്​ അ​റി​യി​ച്ച​ത്. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​വ​ര്‍ത്ത​ന​ത്തി​നാ​ണ് ജ​നം വോ​ട്ട് ചെ​യ്ത​തെ​ന്നും ഇ​ക്കാ​ര്യം പ​രി​ഗ​ണി​ച്ച് തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും ലീ​ഗ് നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വം തീ​രു​മാ​നി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യെ അം​ഗീ​ക​രി​ക്കു​മെ​ന്നും ലീ​ഗ്​ നേ​താ​ക്ക​ൾ ഹൈ​ക​മാ​ൻ​ഡ്​ നി​രീ​ക്ഷ​ക​രാ​യ അ​ജ​യ്​ മാ​ക്ക​ൻ, മു​കു​ൾ വാ​സ്നി​ക്​ എ​ന്നി​വ​രെ അ​റി​യി​ച്ചു.

ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ എം.​പി, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം, ഹാ​രി​സ്​ ബീ​രാ​ൻ എം.​പി എ​ന്നി​വ​രാ​ണ്​ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​​ങ്കെ​ടു​ത്ത​ത്. പാ​ർ​ട്ടി​യു​ടെ അ​ഭി​പ്രാ​യം അ​റി​യി​ച്ചെ​ന്നും കൂ​ടു​ത​ലൊ​ന്നും ഇ​പ്പോ​ൾ പ​റ​യാ​നി​ല്ലെ​ന്നു​മാ​ണ് കൂ​ടി​ക്കാ​ഴ്ച​ക്ക് ശേ​ഷം പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്. സി​റ്റി​ങ്​ എം.​എ​ൽ.​എ മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം അ​റി​യി​ച്ച​ത്. കേ​ര​ള​ത്തി​ന്‍റെ പൊ​തു​വി​കാ​രം ക​ണ​ക്കി​ലെ​ടു​ത്തു​ള്ള തീ​രു​മാ​നം വേ​ണ​മെ​ന്നും പി.​ജെ. ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും പാ​ർ​ട്ടി വ്യ​ക്ത​മാ​ക്കി. ഹൈ​ക​മാ​ൻ​ഡി​​നെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​താ​യി പി.​ജെ. ജോ​സ​ഫ്​ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ മു​ന്നി​ലും അ​റി​യി​ച്ചു. ജ​ന​വി​കാ​രം അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ്​ ആ​ർ.​എ​സ്.​പി​യും അ​റി​യി​ച്ച​ത്. എ​ന്നാ​ൽ ആ​ര്​ മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്ന്​ തീ​രു​മാ​നി​ക്കേ​ണ്ട​ത്​ കോ​ൺ​ഗ്ര​സാ​ണെ​ന്നും അ​തി​ൽ പാ​ർ​ട്ടി അ​ഭി​പ്രാ​യം പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ആ​ർ.​എ​സ്.​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി ജോ​ൺ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.

Tags:    
News Summary - Constituents on the Chief Minister's decision: People's sentiments should be respected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.