പാലക്കാട്: ഇ.പി.എഫ്.ഒ പെൻഷൻകാർക്ക് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ (ഐ.പി.പി.ബി) ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (ജീവൻ പ്രമാൺ) സേവനം ഇനി മുതൽ സൗജന്യമായി ലഭിക്കും. ഇ.പി.എഫ്.ഒ, ടെലികോം പെൻഷൻകാർക്കാണ് ഈ സേവനം ലഭ്യമാവുക.
പദ്ധതിയുടെ ഭാഗമായി, തപാൽ വകുപ്പും ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കും (ഐ.പി.പി.ബി) ചേർന്ന് എല്ലാ ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളിലും തിരഞ്ഞെടുക്കപ്പെട്ട ഹെഡ്/സബ് പോസ്റ്റ് ഓഫിസുകളിലും ഈ സേവനം നൽകും. ഇതിനായുള്ള ചെലവ് ബന്ധപ്പെട്ട വകുപ്പുകൾ വഹിക്കുന്നതിനാലാണിത്. കേന്ദ്ര/സംസ്ഥാന സർക്കാർ പെൻഷൻകാർക്കും സൈനിക പെൻഷൻകാർക്കും ഈ സേവനത്തിന് ജി.എസ്.ടി ഉൾപ്പെടെ 70 രൂപയാണ് ചാർജ് ഈടാക്കുന്നത്.
ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും കിടപ്പുരോഗികൾക്കും തങ്ങളുടെ പ്രദേശത്തെ പോസ്റ്റ്മാൻ അല്ലെങ്കിൽ ഗ്രാമീൺ ഡാക് സേവക് വഴി വീട്ടിലിരുന്നുതന്നെ ഈ സേവനം പ്രയോജനപ്പെടുത്താം. ആധാർ നമ്പർ, മൊബൈൽ നമ്പർ, പി.പി.ഒ നമ്പർ, പെൻഷൻ വരുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ കൈവശം വെക്കണം. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ ഫോണിൽ എസ്.എം.എസ് ലഭിക്കും. തുടർന്ന് ജീവൻ പ്രമാൺ വെബ്സൈറ്റ് വഴി സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.