സ്കൂൾ ഫിറ്റ്​നസ്​ പരിശോധന: ജില്ലതല നോഡൽ ഓഫിസർമാരെ നിയമിക്കും

കൊ​ല്ലം: സ്​​കൂ​ളു​ക​ളി​ൽ അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭ​വു​മാ​യി ബ​ന്ധ​​പ്പെ​ട്ട ഫി​റ്റ്​​ന​സ്​ പ​രി​ശോ​ധ​ന​ക്കാ​യി ജി​ല്ല​ത​ല​ത്തി​ൽ നോ​ഡ​ൽ ഓ​ഫി​സ​ർ​മാ​രെ നി​യ​മി​ക്കും. ഇ​ക്കാ​ര്യ​ത്തി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ർ അ​നു​ഭ​വി​ക്കു​ന്ന പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കാ​നാ​ണ്​ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഈ ​തീ​രു​മാ​നം. സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന വ​കു​പ്പു​ക​ള​ട​ക്കം ആ​റു​ത​ല​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ച്ച്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കി​യാ​ൽ മാ​ത്ര​മേ സ്കൂ​ളു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നാ​വൂ എ​ന്ന​ ഡി.​പി.​ഐ ഉ​ത്ത​ര​വ്​ പ്ര​ധാ​നാ​ധ്യാ​പ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത് ക​ഴി​ഞ്ഞ ദി​വ​സം ‘മാ​ധ്യ​മം’ റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം കൊ​ല്ലം തേ​വ​ല​ക്ക​ര​യി​ൽ വി​ദ്യാ​ർ​ഥി വൈ​ദ്യു​താ​ഘാ​ത​മേ​റ്റും മ​റ്റൊ​രു വി​ദ്യാ​ർ​ഥി പാ​മ്പു​ക​ടി​യേ​റ്റും മ​രി​ച്ച​ത​ട​ക്കം വി​വി​ധ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ്കൂ​ളു​ക​ൾ​ക്ക്​ ഫി​റ്റ്​​ന​സ്​ പ​രി​ശോ​ധ​ന​ക്ക്​ ക​ടു​ത്ത നി​ബ​ന്ധ​ന​ക​ൾ വെ​ച്ച​ത്.

ത​​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​സി. എ​ൻ​ജി​നീ​യ​ർ മാ​ത്രം പ​രി​ശോ​ധി​ച്ച്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കി​യി​രു​ന്ന​തി​ന് പ​ക​രം വി​വി​ധ വ​കു​പ്പു​ക​ളു​ടെ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ, അ​ഗ്​​നി​ര​ക്ഷ സേ​ന വി​ഭാ​ഗം, വ​നം വ​കു​പ്പ്, പ​ഞ്ചാ​യ​ത്ത്​ എ​ൻ​ജി​നീ​യ​റി​ങ്​ വി​ഭാ​ഗം, ഗ​താ​ഗ​ത വ​കു​പ്പ്, പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ എ​സ്.​എ​ച്ച്.​ഒ​യും പ​ഞ്ചാ​യ​ത്ത്​ സെ​ക്ര​ട്ട​റി​യും മ​റ്റു​മ​ട​ങ്ങു​ന്ന സ്കൂ​ൾ മോ​ണി​റ്റ​റി​ങ്​ ക​മ്മി​റ്റി എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യും അ​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ച്ചാ​ൽ മാ​ത്രം സ്കൂ​ളി​ന്​ ഫി​റ്റ്​​ന​സ്​ ന​ൽ​കി​യാ​ൽ മ​തി​യെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം.

ഇ​വ​​ർ​ക്കെ​ല്ലാം ക​ത്ത്​ കൊ​ടു​ത്തെ​ങ്കി​ലും പ​ല വ​കു​പ്പും ത​ങ്ങ​ൾ​ക്ക്​ ഇ​ത്ത​രം നി​ർ​ദേ​ശം ല​ഭ്യ​മാ​യി​ല്ല​ന്ന്​ പ​റ​ഞ്ഞ്​ കൈ​​യൊ​ഴി​യു​ക​യാ​ണ​ന്ന്​ പ്ര​ധാ​നാ​ധ്യാ​പ​ക​ർ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഈ ​വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച്​ ജി​ല്ല​ത​ല​ത്തി​ൽ എ​ല്ലാ സ്കൂ​ളു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്താ​ൻ നോ​ഡ​ൽ ഓ​ഫി​സ​റെ നി​ശ്​​ച​യി​ക്കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ തീ​രു​മാ​നി​ച്ച​ത്. ക​ല​ക്​​​ട​ർ​ക്കാ​യി​രി​ക്കും മേ​ൽ​നോ​ട്ടം. ക​ല​ക്​​ട​റേ​റ്റ്​ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും പ്ര​വ​ർ​ത്ത​നം. ജൂ​ൺ ഒ​ന്നി​ന്​ മു​മ്പ്​ നോ​ഡ​ൽ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പ്​ ഉ​​ദ്യോ​ഗ​സ്ഥ​ർ സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ച്​ റി​പ്പോ​ർ​ട്ട്​ ന​ൽ​ക​ണം.

Tags:    
News Summary - School Fitness Inspection: District-level Nodal Officers to be appointed.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.