മാധ്യമ സ്വാതന്ത്ര്യത്തിന് സർക്കാർ പ്രതിജ്ഞാബദ്ധം -പ്രകാശ് ജാവ്​ദേക്കര്‍

കൊച്ചി: മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ സർക്കാർ എന്നും പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് കേന്ദ്ര വാര ്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്​ദേക്കര്‍ പറഞ്ഞു. ‘മലയാള മനോരമ’ സംഘടിപ്പിച്ച ന്യൂസ് കോണ്‍ക്ലേവില് ‍ ‘നവ ഇന്ത്യ: ഗവണ്‍മ​െൻറും മാധ്യമങ്ങളും’ വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കശ്മീരില് ‍ ഉചിതമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന ഘട്ടമുണ്ടായിരുന്നു. എന്നാല്‍, അവ ഓരോന്നായി പിൻവലിച്ചുകൊണ്ടിരിക്കുകയാണ്. പ്രകടനം, പരിഷ്‌കരണം, പരിവര്‍ത്തനം എന്നീ സ്തംഭങ്ങളിലാണ് നവ ഇന്ത്യ എന്ന ദര്‍ശനം പടുത്തുയര്‍ത്തിയിരിക്കുന്നത്. സർക്കാർ വിഭാവനം ചെയ്യുന്ന നവ ഇന്ത്യ അഴിമതി, തീവ്രവാദം, ജാതി, വര്‍ഗീയത, ദാരിദ്ര്യം തുടങ്ങിയവയില്‍നിന്ന് മുക്തമായിരിക്കും.

നമ്മുടേത് വൈവിധ്യപൂർണമായ രാജ്യമാണ്. വൈവിധ്യം ഇന്ത്യയുടെ സത്തയാണ്. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക എന്നതാണ് ഇന്ത്യന്‍ തത്ത്വചിന്ത. എന്നാല്‍ ജനാധിപത്യ, സിവില്‍ സമൂഹത്തില്‍ സ്വാതന്ത്ര്യം എന്നത് ഉത്തരവാദിത്തമുള്ള സ്വാതന്ത്ര്യമായിരിക്കണം. ഉത്തരവാദിത്ത സ്വാതന്ത്ര്യം നിയന്ത്രിത സ്വാതന്ത്ര്യമല്ല.

സമൂഹ മാധ്യമങ്ങളിലൂടെ പടരുന്ന അഭ്യൂഹങ്ങള്‍ വഴി രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകംപോലുള്ള സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. സമൂഹ മാധ്യമത്തില്‍ സ്വയം നിയന്ത്രണ സംവിധാനമില്ലാത്തതാണ് ഇതിന് കാരണമാകുന്നതെന്നും ജാവ്​ദേക്കര്‍ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Prakash Javadekar Press Freedom -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.