കേരളം സംരംഭകർക്കൊപ്പമാണെന്ന് പി. രാജീവ്‌

കൊച്ചി :കേരളം സംരംഭകർക്കൊപ്പമാണെന്ന് മന്ത്രി പി. രാജീവ്‌. സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന വ്യവസായ യന്ത്ര പ്രദര്‍ശന മേള 'മെഷിനറി എക്സ്പോയുടെ അഞ്ചാമത് എഡിഷൻ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായരുന്നു അദ്ദേഹം.

എല്ലാ എക്‌സിബിഷനുകളും വിജയകരമാണ്. എല്ലാ ജില്ലകളിലും ഈ വർഷം തുടങ്ങിയ സംരംഭകർക്ക് സൗജന്യമായ സർവീസ് നൽകുമെന്ന് മന്ത്രി പി. രാജീവ്‌ അറിയിച്ചു. വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ സുധീർ കെ സ്വാഗതം പറഞ്ഞ ചടങ്ങിന് എറണാകുളം എം.പി ഹൈബി ഈഡൻ അധ്യക്ഷത വഹിച്ചു.

എക്സിബിറ്റേഴസ് ഡയറക്ടറി പ്രകാശനം വ്യവസായ വാണിജ്യ വകുപ്പ് ഡയറക്റ്റർ എസ്. ഹരികിഷോർ നിർവഹിച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ അഡ്വ.ദീപ്തി മേരി വർഗ്ഗീസ്, എം എസ് എം ഡി ഫ്, തൃശൂർ അസിസ്റ്റന്റ് ഡയറക്ടർ ലചിതമോൾ,കെ എസ് എസ് ഐ എ സംസ്ഥാന പ്രസിഡണ്ട്‌ എ. നീസറുദ്ദീൻ,എഫ് ഐ സി സി കേരള സ്റ്റേറ്റ് കൌൺസിൽ ചെയർമാൻ സാവിയോ മാത്യു എന്നിവർ ആശംസ പ്രസംഗം നടത്തി. മെഷിനറി എക്സ്പോ കേരള 2023 ജനറൽ മാനേജർ& ജനറൽ കൺവീനർ പി.എ. നജീബ് നന്ദി അർപ്പിച്ചു.

Tags:    
News Summary - P.Rajiv that Kerala is with entrepreneurs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.