തിരുവനന്തപുരം: വൈദ്യുതി രംഗത്ത് അഞ്ച് പദ്ധതികൾ കോർത്തിണക്കി നടപ്പാക്കുന്ന ഉൗർജ കേരള മിഷന് വ്യാഴാഴ്ച തുടക്കമിടും. മുഖ്യമന്ത്രി പിണറായി വിജയൻ മിഷെൻറ പ്രഖ്യാപനം ടാഗോർ ഹാളിൽ നിർവഹിക്കും. വൈദ്യുതി ബോർഡ്, അനർട്ട്, എനർജി മാനേജ്മെൻറ് സെൻറർ, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവയുടെ കീഴിലാണ് പദ്ധതികൾ നടപ്പാക്കുന്നത്. മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും.
സൗര പദ്ധതിയിൽ മൂന്ന് വർഷം കൊണ്ട് 1000 മെഗാവാട്ട് സൗരോർജ ഉൽപാദനം ലക്ഷ്യമിടുന്നു. വീടുകള്‍, സർക്കാർ-സ്വകാര്യ കെട്ടിടങ്ങള്‍, സ്കൂളുകള്‍, ആശുപത്രികള്‍, വാണിജ്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പുരപ്പുറങ്ങളില്‍ സൗരോർജ നിലയം സ്ഥാപിച്ച് 500 മെഗാവാട്ടും ഭൂതല പദ്ധതിയിലൂടെ 200 മെഗാവാട്ടും സോളാര്‍ പാർക്കിലൂടെ 150 മെഗാവാട്ടും േഫ്ലാട്ടിങ് നിലയത്തിലൂടെ 100 മെഗാവാട്ടും കനാൽേടാപ്-ഹൈവേ പദ്ധതികളില്‍നിന്നായി 50 മെഗാവാട്ടും ഉൽപാദിപ്പിക്കും.
വീടുകളിലും തെരുവുകളിലും ഉപയോഗിക്കുന്ന സി.എഫ്.എല്‍, ട്യൂബ് ലൈറ്റുകള്‍, ബൾബുകൾ എന്നിവ എല്‍.ഇ.ഡി ലൈറ്റുകളാക്കുന്ന ‘ഫിലമെൻറ് രഹിതകേരളം’ പദ്ധതിയിലൂടെ ഗാർഹിക ഉപഭോക്താക്കൾക്ക് എല്‍.ഇ.ഡി വിളക്കുകള്‍ വിതരണം ചെയ്യും. വില തവണകളായി വൈദ്യുതി ബില്ലിനൊപ്പം അടയ്ക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ എല്ലാ തെരുവുവിളക്കുകളും എല്‍.ഇ.ഡിയിലേക്ക് മാറ്റും. ഏഴരക്കോടി എല്‍.ഇ.ഡി ബൾബുകളും മൂന്നരക്കോടി എല്‍.ഇ.ഡി ട്യൂബുകളും വിതരണം ചെയ്യാനാണ് ലക്ഷ്യം. വൈദ്യുതി വിതരണ ശൃംഖല നവീകരിക്കുന്നതിനും വൈദ്യുതി തടസ്സങ്ങള്‍ കുറക്കാനും സുരക്ഷിതമായ ശൃംഖല ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിടുന്ന 4035.57 കോടി രൂപയുടെ പദ്ധതിയാണ് ‘ദ്യുതി 2021’. പ്രസരണ രംഗം ശക്തിപ്പെടുത്താനുള്ള ട്രാൻസ്ഗ്രിഡ് പദ്ധതി -രണ്ട് 10,000 കോടി രൂപയുടേതാണ്. പൂർത്തിയാകുന്നതോടെ സംസ്ഥാനത്ത് തെക്ക് വടക്ക് പവർഹൈവേ യാഥാർഥ്യമാകും. വൈദ്യുതി പ്രവൃത്തികള്‍ സുരക്ഷിതമായി നടപ്പാക്കുന്നതാണ് ഇ - സേഫ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.