തൃശൂർ: ഇടക്കാലത്തിന് ശേഷം ഉണർന്ന ഇറച്ചിക്കോഴി വിപണിയിൽ പുതിയ പ്രതിസന്ധി. ലോറി സമരം കാരണം കോഴിത്തീറ്റക്ക് ക്ഷാമം തുടങ്ങി. സമരം നീളുന്നതോടെ തീറ്റയെത്താത്ത അവസ്ഥ തുടര്‍ന്നാല്‍ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുമെന്ന ആശങ്കയിലാണ് കോഴി കര്‍ഷകരും വ്യാപാരികളും. പ്രതിദിനം കുറഞ്ഞത് 150 ലോഡ് (1000 ടൺ) കോഴിത്തീറ്റ സംസ്ഥാനത്ത് ആവശ്യമുണ്ട്.
സംസ്ഥാനത്ത് ഒന്നര ലക്ഷം കോഴി ഫാമുകളുണ്ട്. തമിഴ്നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കോഴിത്തീറ്റ എത്തുന്നത്. ലോറി സമരം തുടങ്ങിയ ശേഷം കോഴിത്തീറ്റ വന്നിട്ടില്ല. കേടുവരുമെന്ന കാരണത്താൽ മഴക്കാലത്ത് കൂടുതൽ സംഭരിക്കാനും കഴിയില്ല. ലോറി സമരം മുന്‍കൂട്ടി അറിഞ്ഞെങ്കിലും അധികം സംഭരിക്കാൻ കഴിയാത്തതാണ് ഇപ്പോഴത്തെ ക്ഷാമത്തിന് ഒരു കാരണം.
പൊലീസ് സംരക്ഷണത്തിൽ കോഴിത്തീറ്റ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ സാഹചര്യം ഒരുക്കണമെന്ന് പൗള്‍ട്രി ഫാര്‍മേഴ്സ് ആൻഡ് ട്രേഡേഴ്സ് സമിതി സംസ്ഥാന പ്രസിഡൻറ് ബിന്നി ഇമ്മട്ടി ആവശ്യപ്പെട്ടു.വിലയിൽ ആടിയുലഞ്ഞ് നിന്നിരുന്നതിനെ തുടർന്ന് വ്യാപാരം തളർച്ചയിലായിരുന്നു. മീനുകളിൽ ഫോർമലിൻ അംശം കണ്ടെത്തിയതും, പച്ചക്കറിക്ക് വില ഉയർന്നതും സമീപനാളുകളിൽ ഇറച്ചിക്കോഴി വിപണി സജീവമാക്കി. ഇതിനിടെയാണ് ഇടിത്തീപോലെ ലോറി സമരം വന്നത്.
ലോറി സമരം തുടരുന്നതോടെ ഇതാദ്യമായാണ് ഇത്തരം അവസ്ഥ േകാഴികർഷകർക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. സര്‍ക്കാറിെൻറ അടിയന്തര ഇടപെടലുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഫാം ഉടമകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.