തൃശൂർ: ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരെ സി.പി.എം നിയന്ത്രണത്തിലുള്ള പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് സമിതി. തമിഴ്നാട് ലോബിയെ സഹായിക്കാനാണ് 87 രൂപ നിരക്കിൽ കോഴിയെ വിൽക്കണമെന്ന് നിർബന്ധിക്കുന്നതെന്ന് സംശയിക്കുന്നതായി സമിതി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
87 രൂപക്ക് വിൽക്കാൻ കഴിയില്ല. മന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് കടകളടച്ചിട്ട് സമരം നടത്തുമെന്ന് വ്യാപാരികൾ അറിയിച്ചു. തൃശൂരിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷമാണ് ധനമന്ത്രിക്കെതിരെയുള്ള ആരോപണവും കടകളടച്ചുള്ള സമരവും പ്രഖ്യാപിച്ചത്.
ഫാമിൽ 85 രൂപ ഉൽപാദനച്ചെലവ് വരുന്ന കോഴി കടകളിൽ എത്തിച്ച് വിൽക്കുമ്പോൾ 100 രൂപക്ക് മേലെ വില വരും. നഷ്ടം സഹിച്ച് കച്ചവടം നടത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് കടയടപ്പ് സമരം. നികുതിയില്ലാതായതോടെ കേരളത്തിൽ കോഴി ഉൽപാദിപ്പിക്കാനും വിൽക്കാനും ഉള്ള സാഹചര്യം ഒരുങ്ങിയ ഘട്ടത്തിൽ ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നവരെ തകർക്കാേന ഇത് ഉപകരിക്കൂ.
തമിഴ്നാട് കോഴി ലോബിക്ക് കേരളത്തിലേക്ക് യഥേഷ്ടം കടന്നുവരാനും വൻ വിലയ്ക്ക് കോഴി വിറ്റഴിക്കാനുമുള്ള സാഹചര്യമാണ് ധനമന്ത്രിയുടെ പ്രസ്താവനയിലൂടെ ഒരുങ്ങുന്നത്. സ്വയംതൊഴിലിനായി സ്വന്തം വീടുകളിൽ ഫാം ഒരുക്കി നടത്താവുന്ന കൃഷിയായതിനാൽ കൂടുതൽ സ്ത്രീകൾ ഇൗ രംഗേത്തക്ക് വരുന്നുണ്ട്. ധനമന്ത്രിയുടെ വെല്ലുവിളി കേരളത്തിലെ ജനങ്ങൾക്ക് കോഴി വളർത്താനുള്ള സാഹചര്യമാണ് ഇല്ലാതാക്കുന്നത്. ഇവിടത്തെ കോഴിഫാമുകൾ പൂട്ടുകയും പൂർണമായും തമിഴ്നാട് ലോബിയെ ആശ്രയിക്കേണ്ടിയും വന്നാൽ 200 രൂപക്ക് ഒരു കിലോ കോഴി വാങ്ങി കഴിക്കേണ്ടി വരുമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. േകാഴി വില നിർണയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും ഭാരവാഹികൾ പറഞ്ഞു. സമിതി സംസ്ഥാന പ്രസിഡൻറ് ബിന്നി ഇമ്മട്ടി, വൈസ് പ്രസിഡൻറ് ഷാജി മുല്ലക്കരി, സംസ്ഥാന കമ്മിറ്റിയംഗം ചാർളി ഐസക് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.