'എന്നിട്ട് എല്ലാം ശരിയായോ? വീട് നന്നാക്കി, നാട് ലഹരിയിലാക്കി'; സർക്കാർ വിമർശനവുമായി പോസ്റ്ററുകൾ

തിരുവനന്തപുരം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തില്‍ സർക്കാർ വിമർശനവുമായി പോസ്റ്ററുകൾ. സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് തിരുവനന്തപുരം നഗരത്തിലാണ് ഉടനീളം പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. 'എന്നിട്ട് എല്ലാം ശരിയായോ?' എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടുള്ള അജ്ഞാത പോസ്റ്ററുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പരിപാടികളാണ് സംസ്ഥാനത്തുടനീളം നടത്തുന്നത്. അതിനിടെയാണ് ഇത്തരത്തിലൊരു പ്രതിഷേധം.

'വീട് നന്നാക്കി, നാട് ലഹരിയില്‍ മുക്കി', 'സംസ്ഥാനം തകര്‍ത്തു', 'സ്വന്തം വീട് ഭംഗിയാക്കി' തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രങ്ങളും ചില പോസ്റ്ററുകളില്‍ ഉപയോഗിച്ചിട്ടുണ്ട്. ഏതെങ്കിലും വ്യക്തികളുടെയോ സംഘടനകളുടെയോ പേരുകൾ ഇതിലില്ല. നഗരത്തില്‍ പലയിടത്തായി പ്രത്യക്ഷപ്പെട്ടിട്ടുള്ള പോസ്റ്ററിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടുമില്ല.

അതേസമയം അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തില്‍ ലഹരിവിരുദ്ധ കാമ്പയിനിന്റെ അഞ്ചാംഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 2026 ജനുവരി 30 വരെ നീണ്ടു നില്‍ക്കുന്ന കാമ്പയിനാണ് തുടക്കമായത്.

Tags:    
News Summary - posters criticize kerala government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.