Posted On
date_range Updated On
date_range 'ആഴക്കടൽ മത്സ്യബന്ധന കരാർ ഇടനിലക്കാരനെ വേണ്ട'; ചിത്തരഞ്ജനെതിരെ പോസ്റ്റർ
മാരാരിക്കുളം: എൽ.ഡി.എഫ് ആലപ്പുഴ മണ്ഡലം നിയുക്ത സ്ഥാനാർഥി പി.പി. ചിത്തരഞ്ജനെതിരെ കലവൂരും പാതിരപ്പള്ളിയിലും പോസ്റ്ററുകൾ. സേവ് സി.പി.എമ്മിന്‍റെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
രക്തസാക്ഷി സഖാവ് ബെന്നിയുടെ കൊലയാളിയുടെ കൂട്ടാളിയെ മാരാരിക്കുളത്ത് സ്ഥാനാർഥിയാക്കരുത്, ആഴക്കടൽ മത്സ്യബന്ധന കരാറിന്‍റെ ഇടനിലക്കാരൻ ചിത്തരഞ്ജനെ വേണ്ട, കള്ളനല്ല കള്ളന് കഞ്ഞിവെച്ചവനെ ഇവിടെ വേണ്ട, ജനഹിതം മാനിക്കൂ, ഡോ. തോമസ് ഐസക്കിന് ശേഷം ഡോ. മനോജോ തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.