തിരുവനന്തപുരം: തപാൽ വകുപ്പിലെ സമരം അവസാനിച്ചെങ്കിലും വിവിധയിടങ്ങളിലേക്കായി പോസ്റ്റ് ബോക്സുകൾ വഴിയും നേരിട്ടുമെത്തിയ കത്തുകളും പാക്കേജുകളും നടപടികൾ പൂർത്തിയാക്കി അയക്കലും പിടിപ്പത് പണിയാണുള്ളത്. എല്ലാ ബ്രാഞ്ച് പോസ്റ്റ് ഒാഫിസുകളിൽനിന്നും 16 ദിവസത്തെ ഉരുപ്പടികൾ ഒരുമിച്ച് സബ് ഒാഫിസുകളിലേക്കെത്തുന്നതോടെ വലിയ തിരക്കാവും ഇവിടങ്ങളിലുണ്ടാവുക. യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചാലേ ഒരാഴ്ചകൊണ്ടും നടപടികൾ സാധാരണനിലയിലാക്കാനാകൂ.
വേതന വർധന ആവശ്യപ്പെട്ട് മേയ് 22നാണ് ഒാൾ ഇന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂനിയൻ ജി.ഡി.എസ് (എൻ.എഫ്.പി.ഇ), ഒാൾ ഇന്ത്യ പോസ്റ്റൽ ജി.ഡി.എസ് എംപ്ലോയീസ് യൂനിയൻ, നാഷനൽ യൂനിയൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് ജി.ഡി.എസ്, ഭാരതീയ പോസ്റ്റൽ ജി.ഡി.എസ് എന്നീ ദേശീയ സംഘടനകൾ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തത്.
തമിഴ്നാട്, ബംഗാൾ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും ഡിപ്പാർട്മെൻറ് വിഭാഗം ജീവനക്കാർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പണിമുടക്കിൽ പങ്കെടുത്തതോടെയാണ് സമ്പൂർണ തപാൽ സ്തംഭനമുണ്ടായത്.
ഇതിനിടെ സമരം 10ാം ദിനത്തിലേക്ക് കടന്ന ഘട്ടത്തിൽ പോസ്റ്റ്മാസ്റ്റർ ജനറലുമായുള്ള ചർച്ചയിലെ ധാരണ പ്രകാരം ഡിപ്പാർട്മെൻറ് വിഭാഗം ജീവനക്കാർ പണിമുടക്കിൽനിന്ന് പിന്മാറി. സബ് പോസ്റ്റ് ഓഫിസുകൾ മുതൽ മുകളിലേക്ക് ഡിപ്പാർട്മെൻറ് വിഭാഗമായതിനാൽ സബ് പോസ്റ്റ് ഒാഫിസുകൾ വരെ തുറന്നുപ്രവർത്തിക്കാൻ തുടങ്ങി.
എന്നാൽ, ജി.ഡി.എസ് വിഭാഗം അപ്പോഴും സമരം തുടർന്നു. സമരം 15 ദിവസം പിന്നിട്ടിട്ടും കേന്ദ്രസർക്കാറിെൻറ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നുമുണ്ടാകാത്ത സാഹചര്യത്തിൽ ബുധനാഴ്ച മുതൽ ജി.എ.ഡി.എസ് വിഭാഗം അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രത്തിെൻറ അനുനയ
നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.